Saturday, 14 September 2013

മാവേലി ... പെട്രോള്‍ ഉണ്ടോ കയ്യില്‍ ..???



പുറത്തൊക്കെ എന്താ തിരക്ക് ??? എല്ലാവരും ഓണം പൊളിച്ചടുക്കാന്‍ നെട്ടോട്ടം ഓടുകയല്ലേ ... 
പക്ഷെ ടിന്റു മോന് ഈ ഓണം അത്ര സുഖിക്കുന്നില്ല ... പുറത്തു മഴ ... മഴ ഒഴിഞ്ഞു നില്‍ക്കുമ്പോ പുറത്തിറങ്ങാമെന്നു കരുതിയാലോ ..
ബൈക്കില്‍ ഇന്ധനം അടിക്കാന്‍ ക്യാഷില്ല ... എല്ലാത്തിനും വിലകൂടുന്നു .. പക്ഷെ ടിന്റു മോന്റെ ആതി പെട്രോള്‍ വില തന്നെ ...
ഇന്നലെ രാവിലെ പത്രം വായിച്ചപ്പോ ഒരു വാര്‍ത്ത ..
" പെട്രോളിന് അടുത്ത ആഴ്ച 1.50 പൈസ കുറയും "
വായിച്ചപ്പോ സന്തോഷം തോന്നി ... പക്ഷെ അതിനു ആയുസ്സ് അധികം ഉണ്ടായില്ല ..രാത്രി തന്നെ പണിയെത്തി..
"പെട്രോൾ വില 2 രൂപ വരെ കൂട്ടി " !!!!
അടുത്ത ആഴ്ച ആകുമ്പോഴേക്കും പെട്രോളിന് 15 രൂപ കൂടും ഈ പോക്ക് പോയാൽ... പിന്നെ 1.50 കുറയുന്നത് കൊണ്ട് എന്ത് കാര്യം ???
ഇനിയിപ്പോ ഒരു വഴിയെ കാണുന്നുള്ളൂ ...
വർഷാവർഷം 10 ദിവസത്തേക്ക് ടൂർ വരുന്ന ഒരാളുണ്ടല്ലോ .. നമ്മുടെ മാവേലി ... പുള്ളി വിചാരിച്ചാൽ എന്തെങ്കിലും നടക്കും..
എന്താ അങ്ങനെ പറഞ്ഞെ എന്നാണോ ??
അല്ല ഈ പെട്രോൾ കുഴിചെടുക്കുന്നത് അങ്ങ് പാതാളത്തിന്നല്ലേ??? അപ്പൊ പുള്ളി വിചാരിച്ചാൽ അവിടുന്ന് നമുക്ക് ഡയറക്റ്റ് സംഗതി കേരളത്തിൽ എത്തിചൂടെ ??? ഏത് ..??

എന്തായാലും ടിന്റു മോൻ ഉറപ്പിച്ചു .. മാവേലി വരട്ടെ .. വരുമ്പോ ചോദിക്കാം ...

മാവേലി ... പെട്രോള്‍ ഉണ്ടോ കയ്യില്‍ ..???

Tuesday, 3 September 2013

ഇന്ന് എന്താ അവസ്ഥ?

ഫേസ്ബുക്ക്‌ കാലാവസ്ഥയാണോ ചോദിച്ചേ ..???
അങ്ങനാണേല്‍ ...
ഫെസ്ബുക്ക്‌ ആകാശത്ത് നിറയെ പച്ച നക്ഷത്രങ്ങള്‍ കാണുന്നതിനാല്‍ ഇടി വെട്ടി "ചാറ്റ്" പെയ്യും എന്ന് കരുതി ഇരുന്നാല്‍ ...
ചേട്ടന്മാര്‍ക്ക് .. അത്താഴം മുടങ്ങാനും .. ചേച്ചിമാര്‍ക്ക് സീരിയല്‍ മുട
ങ്ങാനും സാദ്യത ഉണ്ട്... 
ഫെസ് ബുക്കിന്റെ പലഭാഗത്തും ശക്തമായ കമന്റ്‌ മഴക്ക് സാദ്യത ഉള്ളതിനാല്‍ സ്ഥിരം ലൈക്കടിയാന്മാര്‍ ശ്രദ്ധിക്കുക ...
ചിലപ്പോള്‍ ശക്തമായ "....." ഉം ബ്ലോക്കും ഉണ്ടാവാന്‍ സാധ്യത ...

Wednesday, 7 August 2013

ഒരു കഥ .... :-)


ഞാന്‍ ഒരു കഥ പറയാം ... കേള്‍ക്കുന്നോ ....???
ഒരിടത്തൊരിടത്ത് ഒരു രാജ്യത്ത് ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമില്ലാത്ത ,എല്ലാവരെയും സ്നേഹിക്കുന്ന ഒരു പാവം രാജകുമാരി ഉണ്ടാരുന്നു ...
പാവമെന്നു പറഞ്ഞാല്‍ പഞ്ച പാവം ...
ആരെങ്കിലും ഒന്നു മുന്നില്‍ ചെന്നാലോ കണ്ണുരുട്ടിയാലോ ഉറക്കെ സംസാരിച്ചാലോ പേടിച്ചു പോകുന്ന ഒരു പാവം പെണ്ണ് ...
ഒരിക്കല്‍ രാജകുമാരിക്ക് ഒരു കത്ത് കിട്ടി ...
രാജകുമാരിയുടെ കഥയാകുമ്പോള്‍ കഥയില്‍ ഒരു രാജകുമാരനും ഉണ്ടാവണമല്ലോ ... അല്ലേ???
പക്ഷെ ഈ കഥയില്‍ ഇല്ല ... ഈ കഥയിലെ നായകന്‍ ഒരു പാവം ഇടയ ബാലന്‍ ആണ് ....
എന്നും ആടുകളെ മേയിച്ചു കൊട്ടാരത്തിന് അടുത്ത് കൂടി നടന്നു പോകുമ്പോള്‍ മട്ടുപ്പാവില്‍ ഒറ്റക്ക് ഇരിക്കുന്ന രാജകുമാരിയെ അവന്‍ എന്നും കാണുമായിരുന്നു ...
ഒരു ദിവസം അവന്‍ ഒരു കത്തെഴുതി ... അത് രാജകുമാരിയുടെ മട്ടുപ്പാവിലേക്ക് എറിഞ്ഞു ..
ആ കത്തിന്‍റെ കാര്യമാ ആദ്യം പറഞ്ഞെ ... ഇപ്പൊ മനസിലായല്ലോ ആരാ രാജകുമാരിക്ക് കത്തയച്ചത് എന്ന് .... ?
കത്തില്‍ ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളു ... "രാജകുമാരിക്ക് ... സ്നേഹപൂര്‍വ്വം... "
പക്ഷെ രാജകുമാരിക്ക് ആരാണ് ആ കത്ത് അയച്ചത് എന്ന് മനസിലായില്ല ..

പിന്നീടുള്ള ദിവസങ്ങളിലെല്ലാം രാജകുമാരിയെ തേടി കത്തുകള്‍ എത്തി ... പലപ്പോഴും അവയില്‍ നിറഞ്ഞിരുന്നത് .... "സുഖമാണോ ?" "ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു ? " "ഭക്ഷണം കഴിച്ചോ ? " എന്നിങ്ങനെ ഓരോ വാക്യങ്ങള്‍ ആയിരുന്നു ...
രാജകുമാരി കത്തുകള്‍ക്ക് വേണ്ടി കാത്തിരിക്കുവാന്‍ തുടങ്ങി ....
ഒരു വിഷമം മാത്രമേ കുമാരിക്ക് ഉണ്ടായിരുന്നുള്ളു .. കത്തുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്ന് ....
എങ്ങനെ മറുപടി കൊടുക്കാനാ ..ആരാ അയക്കുന്നെന്ന് രാജകുമാരിക്ക് അറിയില്ലല്ലോ ... അല്ലേ ???
ഉറങ്ങിയോ.... ???
ഇനി
മറു വശത്തെ കാര്യം ....
ഇടയബാലന്‍ എന്നും കത്തുകള്‍ എഴുതി....രാജകുമാരിക്ക് വേണ്ടി ...
രാജകുമാരിയെ ഒരു നോക്ക് കാണുവാന്‍ എന്നും അവന്‍ കാത്തുനില്‍ക്കുമായിരുന്നു വഴിയരുകില്‍.
പക്ഷെ ഒരിക്കല്‍ പോലും രാജകുമാരിയുടെ കണ്ണുകള്‍ അവനിലേക്ക് എത്തിയതേ ഇല്ല ...
പക്ഷെ അവന്‍ ഒരിക്കലും കത്തുകള്‍ എഴുതാതെ ഇരുന്നില്ല ....
അവന്‍ അക്ഷരങ്ങളിലൂടെ രാജകുമാരിയെ സ്നേഹിക്കുകയായിരുന്നു ...
ഒരു പക്ഷെ അന്ധമായ സ്നേഹം എന്ന് പറയാം ...
അവന്‍റെ സ്നേഹത്തിന്റെ മൂടുപടത്തില്‍ അവന്‍ സ്വന്തം കുറവുകള്‍ മറന്നു പോയിരുന്നു .. അവന്‍ ആഗ്രഹിക്കുന്നത് എത്ര ഉയരത്തില്‍ നില്‍ക്കുന്നവളെയാണ് അവന്‍ മറന്നിരുന്നു ..
ഉറങ്ങിയോ മോളെ????
കത്തുകളുടെ ഒഴുക്ക് തുടര്‍ന്നുകൊണ്ടേ ഇരുന്നു ....
ഒടുവില്‍ ..
രാജകുമാരിക്ക് മനസ്സിലായി ... എന്താണെന്നോ ??? തനിക്ക് കത്തുകള്‍ എഴുതുന്ന ആളിനോട്‌ രാജകുമാരിയുടെ മനസ്സില്‍ അനുരാഗം തോന്നിത്തുടങ്ങിയെന്നു ... !!!!
കത്തുകളിലെ അക്ഷരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സ്നേഹം അത്രമാത്രം രാജകുമാരി അനുഭവിച്ചറിയുന്നുണ്ടായിരുന്നു ...
പരസ്പരം അറിയാതെ അവരിരുവരും ഒരുപാട് സ്നേഹിച്ചു ..
പക്ഷെ ..
വിധി മറ്റൊന്നായിരുന്നു ....
ബോറടിക്കുന്നുണ്ടോ കഥ???
തലവേദന കുറഞ്ഞോ...???
ബാക്കി പറയട്ടെ???
ശരി....
ആ രാജ്യത്തെ ഒരു സമ്പന്ന കുടുംബത്തിലെ ഒരു പ്രഭുകുമാരനു രാജകുമാരിയെ ഇഷ്ടമായിരുന്നു ....
രാജകുടുംബത്തിനോട് അടുത്ത ബന്ധമുള്ള കുടുംബമായത് കൊണ്ട് അവനു എപ്പോള്‍ വേണമെങ്കിലും കൊട്ടരത്തില്‍ കടന്നുചെല്ലാന്‍ അനുവാദം ഉണ്ടായിരുന്നു ..
അവന്‍ ഒരിക്കല്‍ അവന്‍റെ ഇഷ്ടം രാജകുമാരിയോടു പറഞ്ഞിരുന്നു ..പക്ഷെ രാജകുമാരി അത് നിരസിച്ചു....
പിന്നീട് അവനു അവന്‍റെ സ്നേഹം ഉള്ളില്‍ ഒതുക്കുകയെ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളൂ ...
അതെ സമയം ..
നമ്മുടെ രാജകുമാരി... കത്തെഴുതുന്ന ആളെ അന്വേഷിച്ചു നടക്കുകയായിരുന്നു ... ഒരു തവണ കണ്ടാല്‍ തന്‍റെ മനസ്സ് തുറക്കുന്നതിനു വേണ്ടി ...
ഒരു ദിവസം ..
അപ്രതീക്ഷിതമായി രാജകുമാരിയുടെ മട്ടുപ്പാവിലേക്ക്‌ വന്ന പ്രഭു കുമാരന്‍റെ കയ്യില്‍ ഇടയബാലന്‍റെ കത്ത് കിട്ടി ...
"സുഖമാണോ ? " എന്ന് മാത്രമെഴുതിയിരുന്ന ആ കടലാസ് അവന്‍ വലിച്ചെറിഞ്ഞത് രാജകുമാരിയുടെ മുന്നിലേക്ക് ആയിരുന്നു!!!!
രാജകുമാരി തനിക്ക് എന്നും കത്തെഴുതുന്നയാള്‍ താനാണോ എന്ന് പ്രഭുകുമാരനോട് ചോദിച്ചപ്പോള്‍ , രാജകുമാരിയോടു മനസ്സില്‍ ഇഷ്ടമുള്ള അവന്‍ "അതെ" എന്ന് കുമാരിയോടു നുണ പറഞ്ഞു... !
പിന്നെ എല്ലാം പെട്ടെന്നായിരുന്നു ...
രാജകുമാരിയുടെ വിവാഹം പ്രഭു കുമാരനോടു നിശ്ചയിക്കപ്പെട്ടു ...
ആ വാര്‍ത്ത ഇടയബാലന്‍റെ ചെവിയിലുമെത്തി ....
അവനു ആ വാര്‍ത്ത കുടുതല്‍ വേദന ഉണ്ടാക്കിയത് മറ്റൊന്നു കൂടി അറിഞ്ഞപ്പോഴാണ് ...
"രാജകുമാരി തനിക്ക് എന്നും കത്തുകള്‍ എഴുതിയ "പ്രഭുകുമാരനെയാണ്" വിവാഹം കഴിക്കാന്‍ പോകുന്നത് എന്നറിഞ്ഞപ്പോള്‍ അവന്‍റെ മനസ്സ് പിടഞ്ഞു....
അവന്‍ കൊട്ടാരത്തിലേക്ക് ഓടി ..
അവിടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായിരുന്നു ...
അവന്‍ രാജകുമാരിയുടെ മട്ടുപ്പാവിന് താഴെ എത്തി ..
ഒരു കടലാസ് തുണ്ടില്‍ അവന്‍ എഴുതി .... " കുമാരി ... കല്യാണം കഴിക്കുന്നത് തെറ്റായ വ്യക്തിയെ ആണ്.. ഞാന്‍ ഒരു ഇടയബാലന്‍ ആണ് .. ഞാന്‍ കുമാരിയെ ഒരുപ്പാട്‌ സ്നേഹിക്കുന്നു ..ഒരുപാട് "
കുമാരി മട്ടുപ്പാവില്‍ നടക്കുന്നുണ്ടായിരുന്നു ..
അവന്‍ ആ കത്ത് കുമാരിയുടെ അടുത്തേക്ക് എറിയുവാന്‍ കൈ ഉയര്‍ത്തി ..
ഒരു നിമിഷം ..
അവന്‍റെ കൈകള്‍ നിശ്ചലം ആയി...
കുമാരി പ്രഭുകുമാരനെ ആലിംഗനം ചെയ്യുന്നതായിരുന്നു അവന്‍ കണ്ടത് ...
അവന്‍റെ കൈ താഴ്ന്നു....
കൈക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ആ കടലാസ് തുണ്ടിലേക്ക് നോക്കവേ അവന്‍റെ കുന്നുകളില്‍ നിന്നു ഒരു തുള്ളി കണ്ണീര്‍ ഉതിര്‍ന്നു ...
പക്ഷെ ..അത് താഴെ വീണില്യ ..
ആ കണ്ണുനീര്‍ തുള്ളികള്‍ വീണത്‌ അവന്‍റെ അവസാനത്തെ കത്തിലെ അക്ഷരങ്ങളിലെക്കാണു...
ആ നനവില്‍ കത്തിനുള്ളിലെ വാക്കുകള്‍ വികലമാകുമ്പോള്‍ , അവന്‍ തിരികെ നടക്കുകയായിരുന്നു ... മനസ്സില്‍ ഒന്നു മാത്രം ... "ചേരേണ്ടാവര്‍ തമ്മില്‍ ചേരട്ടെ ..."
മോളെ,,,,,
കഥ കഴിഞ്ഞു ...
നീയ് ഉറങ്ങിയോ ..??
തലവേദന മാറിയോ??
മോളെ....

Friday, 22 March 2013

പ്രണയമേ... ഞാൻ നിന്നെ പ്രണയിക്കുന്നു....

പ്രണയം ...
എനിക്ക് എന്തൊക്കെ നഷ്ട്ടപ്പെടുത്തി എന്ന് ഞാൻ കണക്കെടുക്കുന്നില്ല....
പക്ഷെ....
തിരികെ പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും....
കൈ വിറക്കാതെ മനസ്സിൽ ഉള്ളത് എഴുതുവാനും ...
എന്നിലെ സംഗീതത്തെ ഉണർത്തിയതും ...
പ്രണയമാണെന്നത് സത്യം....
പ്രണയമേ... ഞാൻ നിന്നെ പ്രണയിക്കുന്നു....

കാലം പോയ പോക്കേ ..!!!



പണ്ടൊക്കെ ഉറുമ്പിന്റെ വരിയുടെ പിന്നാലെ പോയാൽ അത് ചെന്നവസാനിക്കുന്നത് പഞ്ചസാര കുപ്പിയിലോ അല്ലെങ്കിൽ ശർക്കര പാത്രത്തിലോ ആയിരുന്നു...
വന്നു വന്നു ഇവന്മാരുടെ അഹങ്കാരം നോക്കണേ.....
കയറി ഇരുന്നു ഇവന്മാർക്ക് തിന്നാൻ .... എന്റെ ലാപ്ടോപിന്റെ കീ ബോർഡെ കിട്ടിയുല്ലോ!!!!!???

Wednesday, 20 March 2013

I wanna grow up once again.... :-)

നമുക്ക് ആ സ്കൂൾ ജീവിതം ഒന്നോർത്തെടുത്താലോ ?

ഒരു പറ്റം കൂട്ടുകാർ ...
ബോറൻ യുണിഫോം ...
സ്കൂളിലേക്കുള്ള സൈക്കിൾ യാത്ര....
"സ്കൂളിനു പുറത്തുവെച്ചു കാണാം" എന്നുള്ള പറച്ചിൽ ...
ടീച്ചർമാർക്ക് ഇരട്ടപ്പേരിടുക... !!!
ഹോം വർക്ക്‌ ചെയ്യാതെ പോകുക... എന്നിട്ട് ടീച്ചറിനോട് " ചെയ്തതാ ടീച്ചറേ... പക്ഷെ വീട്ടില് വെച്ച് മറന്നു പോയി... " എന്ന് പറയുക ...
ദിവസവുമുള്ള പണിഷ്മെന്റ് ...
ഡ്രിൽ പിരീഡിനു വേണ്ടിയുള്ള കാത്തിരിപ്പ്... ആകാംഷ ...
അടിപിടി... (തമാശക്കും അല്ലാതെയും!)
പോലീസും കള്ളനും ... ബിൻഗോ .... വെട്ടും കുത്തും....
ചോറ് പാത്രം.....വാട്ടർ ബോട്ടിൽ ... റൈൻബോ കുട....
ആനുവൽ ഡേ....
പ്രോഗ്രസ് കാർഡ്‌ ..!!
സ്വയം "രക്ഷിതാവാകൽ "... (കള്ളയൊപ്പ് )!!!!
വിനോദയാത്ര ...
കുട്ടിക്കാലത്തെ ആദ്യ പ്രണയം ...
വേനലവധിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ...
ഓർമ്മകളുടെ ഓട്ടോഗ്രാഫ് ...
ഫെയർവെൽ പാർട്ടി...!
അവസാന വർഷ പരീക്ഷ....
എല്ലാവരോടും വിട പറഞ്ഞു പിരിയൽ....

അതെ സ്കൂൾ ജീവിതം സ്വർഗ്ഗമായിരുന്നു ....
ദൈവമേ ...ഒരു ദുരാഗ്രഹം മനസ്സിൽ ... ചോദിച്ചോട്ടെ.....
"തിരികെ തരുമോ എനിക്ക് ആ നല്ല നാളുകൾ... ഒരു തവണ കൂടി...."

I wanna grow up once again.... :-)

Thursday, 7 March 2013

" HAPPY VALENTINES DAY "

ഭംഗി വാക്കുകള്‍ പറഞ്ഞു നടന്നകലുവാന്‍ ശ്രമിക്കുമ്പോള്‍ നീയ് മറച്ചു പിടിക്കുന്ന കണ്ണ് നീര്‍ത്തുള്ളികള്‍ എനിക്ക് വേണ്ടിയായിരുന്നു... അന്ന് ആ ഒരു തുള്ളിയും വീണു പൊള്ളിയ മനസുമായി നടന്നു തീര്‍ത്ത യാത്രക്കൊടുവില്‍ ഞാന്‍ ഒരു കൊടുമുടി കീഴടക്കിയിരുന്നു ... ആനന്ദം തിരതല്ലുന്ന ഒരു നിമിഷം ആഗ്രഹിക്കുകയായിരുന്നു അപ്പോഴും എന്റെ മനസ്സ്... എനിക്ക് വേണ്ടി അടര്‍ന്നു വീണ ഓരോ തുള്ളി കണ്ണുനീരിനെയും എന്റെ സന്തോഷചെപ്പില്‍ ഒരു ചെറു മോതിരത്തില്‍ നിറച്ചു  മലയിറങ്ങി ഓടിയെത്തുമ്പോള്‍ കാത്തു നില്‍ക്കുവാന്‍ ക്ഷണനേരമില്ലാതെ, നിറങ്ങളില്ലാത്ത ലോകത്തിലേക്ക്‌ നീയ് നടന്നകന്നപ്പോള്‍  എന്ത് ചെയ്യണമെന്നു എനിക്ക് അറിയില്ലായിരുന്നു... ഒടുവില്‍ നിന്റെ കബറിന് മുന്നില്‍ നിനക്ക് നല്‍കുവാന്‍ കരുതിവെച്ച മോതിരവും സ്നേഹവും പിന്നെ ഒരിറ്റു കണ്ണുനീരും പണയം വെച്ച്, വിറയ്ക്കുന്ന ചുണ്ടുകള്‍ക്കിടയിലൂടെ ഞാന്‍ മന്ത്രിച്ചു ..
" HAPPY VALENTINES DAY "