Monday, 31 December 2012

മിസ്സ്‌ യു 2012...

വളരെ സംഭവബഹുലമായ ഒരു വര്‍ഷമാണ്‌ എനിക്ക് കടന്നു പോകുന്നത്..... മനസ്സില്‍ സൂക്ഷിക്കാന്‍ ഒട്ടേറെ നല്ലതും ചീത്തയുമായ ഒത്തിരി കാര്യങ്ങള്‍ ... പല മുഖങ്ങളുടെ നിറങ്ങള്‍ നേരിട്ടറിഞ്ഞ 365 ദിവസങ്ങള്‍ ... അനുഭവങ്ങള്‍ തന്ന പാഠങ്ങള്‍ ... ചിലപ്പോള്‍ ഞാന്‍ ഇനിയും പഴയത് പോലെ തന്നെയാവാം പക്ഷെ... 2012 എന്നും ഓര്‍മ്മയില്‍ ഉണ്ടാവും.... കപട സൗഹൃദത്തിന്റെ... പാഴായിപ്പോയ വാക്കുകളുടെ... പ്രണയത്തിന്റെ.... നഷ്ട പ്രണയത്തിന്റെ.... തെറ്റായ തീരുമാനങ്ങളുടെ ... കൈ വിട്ടു പോയ ആ നല്ല സുഹൃത്തിന്റെ ... ഓര്‍മ്മകളായി.... 2012 എന്നും ഉണ്ടാവും ... എന്റെ കൂടെ..
മിസ്സ്‌ യു 2012...

HEY WORLD THE COUNT DOWN STARTS NOW....

REALLY GONNA MISS U...

 

Friday, 28 December 2012

പെണ്‍കുട്ടി .. നിനക്ക് നല്‍കാന്‍ ഒരു തുള്ളി കണ്ണുനീര്‍ മാത്രം...

ദൈവത്തിനു നന്ദി ...
ദയയും കാരുണ്യവും ഇല്ലാതെ മൃഗിയമായി അവളെ ഉപദ്രവിച്ഛവരുടെ ഇടയില്‍ നിന്ന് അവളെ രക്ഷിച്ചതിന്....
അവളുടെ ദാരുണമായ അവസ്ഥ പ്രചരിപ്പിച്ചു... ആഘോഷിച്ചു വരുമാനമുണ്ടാക്കുന്നവരുടെ ആളുകളുടെ ഇടയില്‍ നിന്നും രക്ഷിച്ചതിന്....
അവള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാകാതെ വെറുതെ ഇരിക്കുന്ന, എന്നെപ്പോലെയുള്ള  അനേകം പേരില്‍ നിന്നും രക്ഷിച്ചതിന്....

പെണ്‍കുട്ടി .. നിനക്ക് നല്‍കാന്‍ ഒരു തുള്ളി കണ്ണുനീര്‍ മാത്രം...
 

"ആത്മഹത്യ .. മാങ്ങത്തൊലി ..!!! "

കടന്നു പോകുന്ന ഓരോ വാഹനവും അവന്റെ നെഞ്ചിടിപ്പ് കൂട്ടുകയായിരുന്നു.... അടുത്തത് ..അടുത്തത് ..എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും ..കാലു മുന്നോട്ടു നീങ്ങുന്നില്ല.... ആത്മഹത്യ ചെയ്യാനും മിനിമം ധൈര്യം വേണമെന്ന് മനസിലാക്കുകയായിരുന്നു ആ നിമിഷങ്ങളില്‍ ...  തിരിച്ചു പോയാല്‍ കാത്തിരിക്കുന്ന സപ്പ്ളി പേപ്പറുകളുടെ ആധിക്യം... മാതാപിതാക്കളുടെ ശകാരം .... കൂട്ടുകാരുടെ ഉപദേശം.... എന്തായാലും തിരികെ പോകുന്നില്ല... അടുത്ത വണ്ടി ... തന്റെ അവസാനത്തെ വണ്ടി.... കുടിച്ച റമ്മിന്റെ ഹാങ്ങ് ഓവര്‍ ആണെന്ന് തോന്നുന്നു.... കണ്ണ് കാണുന്നില്ല....
ഒടുവില്‍ കാത്തിരുന്ന വണ്ടി വരുന്നത് കണ്ടു.... സിനിമയില്‍ ഒക്കെ കാണുന്ന പോലെ കണ്ണടച്ച് പിടിച്ചു... ഫ്ലാഷ്ബാക്ക് എന്തെങ്കിലും മനസ്സില്‍ വരുമെന്ന് കരുതി.... എവിടുന്നു!!!??? വെറും ഇരുട്ടു മാത്രം....!! അപ്പൊ അതും കള്ളത്തരം....! പിന്നെ ഒന്നും ആലോചിച്ചില്ല ... എടുത്തൊരു ചാട്ടം....

" എടാ... .......... !!! ചവാനാണേല്‍ സൈക്കിളിന്റെ മുന്നില്‍ ചാടാതെ പൊയ് വല്ല ട്രെയിനും തല വെയ്ക്കാടാ....!!! മനുഷ്യനെ മെനക്കെടുത്താന്‍ രാത്രി ഓരോന്ന് ഇറങ്ങിക്കോളും...ശവം..!!! "

ഞാന്‍ തെള്ളിയിട്ട സൈക്കിളുകാരന്‍ ഒറ്റ ശ്വാസത്തില്‍ എന്നെ പറഞ്ഞ തെറി കേട്ട് എന്റെ കിക്ക് മുഴുവന്‍ ഇറങ്ങി...
ഇരുട്ടില്‍ തപ്പിത്തടഞ്ഞു എഴുന്നേറ്റപ്പോ മനസ്സില്‍ ഒന്ന് മാത്രം ആയിരുന്നു...
"ആത്മഹത്യ .. മാങ്ങത്തൊലി ..!!! "

Wednesday, 26 December 2012

 ഞാന്‍ എഴുതിയ പാട്ട്...

എന്‍ കനവില്‍ വന്നവളെ....
എന്‍ കനവില്‍ വന്നവളെ ...
എന്‍ അനുരാഗ നിലാവായ് ...
എന്‍ അരുകില്‍ വന്നവളെ....
അരുകില്‍ നീ...
വന്ന നാള്‍ ..
ഹൃദയശലഭം മിഴി തുറന്നു...
എന്‍ കനവില്‍ ... (എന്‍)

അനുരാഗിണി നീ വരുമോ..
എന്‍ അരുകില്‍ ഒരുനാള്‍ ...?
എന്‍ ഹൃദയതാളം കേള്‍ക്കു ..
എന്‍ കനവിന്‍ നിനവായ്...(2)

നീ വരും...
നാളിനെ...
എന്‍ മനം..കാത്തിരിപ്പൂ....
എന്‍ കനവില്‍ ... (എന്‍ കനവില്‍ )

Saturday, 22 December 2012

പ്രതിഫലം

റീ ചാര്‍ജ് കാര്‍ഡുകള്‍ വാങ്ങിക്കുട്ടുമ്പോള്‍ ഞാന്‍ മനസ്സില്‍ സുക്ഷിക്കാതിരുന്ന കണക്കുകള്‍ , അവള്‍ എന്റെ പ്രണയത്തിന്റെ  കണക്കുകളായി കരുതി മനസ്സില്‍ സൂക്ഷിച്ചു....ഒടുവില്‍ എനിക്ക് നേരെ നീട്ടിയ കടലാസ് തുണ്ടുകള്‍ വാങ്ങി ഞാന്‍ തിരികെ നടക്കുമ്പോള്‍ എനിക്ക് പിറകില്‍ എന്റെ കണ്ണുനീരിന്റെ നനവറിഞ്ഞ പുല്‍ക്കൊടി ചോദിച്ചു .....
"വലിച്ചെറിഞ്ഞു കൂടെ ആ കടലാസുതുണ്ടുകള്‍ ...??? "
അവള്‍ മനസിലാക്കാതെ പോയ പ്രണയത്തിന്റെ പ്രതിഫലം പോക്കറ്റില്‍ തിരുകി ഞാന്‍ നടന്നകലുമ്പോഴും ആ പുല്‍ക്കൊടി മനസ്സില്‍ എന്നെ പുഛ്ചിക്കുന്നുണ്ടാവാം...

Wednesday, 19 December 2012

പോസ്റ്ററിലെ "പുക"

ഫിലിം പോസ്റ്ററില്‍ "പുകവലിച്ചതിനു" നടിക്കെതിരെ കേസ്!!!!
ഒരു സംശയം???
നമ്മുടെ നാട്ടില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് കുറ്റം ആണല്ലോ?
പോസ്റ്ററിലെ പുകവലി കണ്ടെത്തിയവരെന്തേ നമ്മുടെ പൊതുസ്ഥലങ്ങളിലെ പുകവലി കാണാതെ പോകുന്നത്???
നിയമം എല്ലാവര്‍ക്കും ഒരുപോലെ അല്ലേ ????
എന്തായാലും ഫിലിം പോസ്റ്ററിലെ "പുക" ശ്വസിച്ചു ആര്‍ക്കും കാന്‍സര്‍ വരാതിരിക്കാന്‍ ശ്രമിച്ചവര്‍ക്ക് അഭിനന്ദനം !!!!

Tuesday, 18 December 2012

കാത്തിരിപ്പ്

നിശബ്ദമായ ഈ വഴിയില്‍
ഏകനായ് നില്‍ക്കവേ,
അകലെ ആകാശക്കൊണില്‍
അവനും ഏകനായിരുന്നു.
കണ്മുന്നില്‍ ഉണ്ടെങ്കിലും,
കാണാമറയത്തെന്ന പോലെ.
കതോരം ഉണ്ടെങ്കിലും,
കേള്‍വിക്കപ്പുറമാണെന്ന പോലെ.
ഞങ്ങള്‍ ഇരുവരും,
മനസ്സില്‍ മായാവലയം തീര്‍ത്തു.
ഇന്ന് ഞാന്‍ ശപിക്കുന്നു
എന്നെ ... ആ നിമിഷത്തെ,
പ്രണയം മനസ്സില്‍ നിന്നും
ഹൃദയത്തെരേറി എന്റെ,
നാവിലെത്തിയ നിമിഷത്തെ.
ഹൃദയത്തില്‍ നിന്നും പ്രണയം,
തലച്ചോറിലെത്തിയ  ആ നിമിഷത്തെ.
പുസ്തകത്തിനുള്ളിലെ,
കടലാസുതുണ്ടുകളില്‍ നിറഞ്ഞ,
പ്രണയമെന്ന മൂന്നക്ഷരം,
മനസ്സിന്റെ വിഭ്രന്തിയെന്നു
തോന്നിയ നിമിഷത്തെ.
ശാപമോക്ഷവും തേടി ഞാന്‍,
ഈ വഴിയില്‍ ഏകനായി നില്‍ക്കവേ,
തിരിച്ചറിവിന്റെ പുസ്തകത്തില്‍,
നിന്റെ സ്നേഹം ഞാന്‍
കുത്തിക്കുറിക്കുന്നു സ്നേഹിതാ.
ഒപ്പം, കാത്തിരിക്കുന്നു ഞാന്‍
ഓരോ ഇരുണ്ട രാത്രികളെയും,
ഞാന്‍ തന്ന സ്നേഹസമ്മാനം
ഓര്‍മ്മപ്പെടുത്തുവാന്‍ നീ,
അകലെ ആകാശക്കൊണില്‍
താരകമായി ഉദിക്കുന്നത് കാണുവാന്‍.

Saturday, 15 December 2012

സ്നേഹപൂര്‍വ്വം സച്ചിന്....

എനിക്ക് ദേഷ്യം വരുന്നു..... എന്താ എല്ലാവരും ഇങ്ങനെ....???
കുറച്ചു ദിവസമായി എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ...
" സച്ചിന്‍ വിരമിക്കണം!!! "
ഒന്നു ചോദിച്ചോട്ടെ????
അത് പറയാന്‍ നീയും ഞാനും ആരാണ്??? 
സച്ചിന്‍ ഗ്രൗണ്ടിലും പുറത്തും എന്നും മാന്യതയുടെ പര്യായമായിരുന്നു....അല്ല ..ഇന്നും ആണ്.... സച്ചിന്റെ അത്രയും കഴിവുള്ളതും ക്രിക്കറ്റ് എന്താണെന്നു അനുഭവിച്ചു അറിഞ്ഞതുമായ ഒരു കളിക്കാരനും ഈ ലോകത്ത് ഉണ്ടായിട്ടില്ല.... ഉണ്ടാവുകയും ഇല്ല... 23 വര്‍ഷം ക്രിക്കറ്റിനു വേണ്ടി സ്വകാര്യ-ജീവിതം പോലും നഷ്ടപ്പെടുത്തിയ വ്യക്തിയാണ് സച്ചിന്‍..
ഫോം ഔട്ട്‌ ആകുമ്പോള്‍ എടുത്തു പുറത്തു കളയാനുള്ള കളിക്കാരനല്ല സച്ചിന്‍... അതിനു അധികാരമുള്ള ഒരുത്തനും ഇല്ല ഈ ലോകത്ത്....
സച്ചിന്‍ പറഞ്ഞിട്ടുണ്ട് ... "എന്ന് വരെ ഞാന്‍ എന്റെ കളിയെ ആസ്വദിക്കുന്നുവോ , അന്ന് വരെ ഞാന്‍ കളി തുടരും ". അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുക ... സച്ചിന് അറിയാം എപ്പോള്‍ എന്ത് ചെയ്യണം എന്ന്....ആ തീരുമാനം സച്ചിന്റെ മാത്രം അവകാശമാണ് ... അദ്ദേഹം തീരുമാനിക്കട്ടെ.... സച്ചിനെ ക്രിക്കറ്റ്‌ എന്താന്ന് പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല...
എന്തെന്നാല്‍ ...
"ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ , അതിന്റെ ദൈവം സച്ചിന്‍ മാത്രമാണ്"

പിന്നെ, കഴിഞ്ഞ 3 വര്‍ഷത്തെ കണക്കുകള്‍ , അതായത് സച്ചിന്‍ കളിച്ച 25 ടെസ്റ്റില്‍ ടിം ഇന്ത്യ ആകെ  സ്കോര്‍  ചെയ്തത് 13354 റണ്‍സ് ആണ്. അതില്‍ 1811 റണ്‍സ് സച്ചിന്റെ വകയും, ഏകദേശം 13%+. ടിം തോല്‍ക്കുന്നത് ഒരാളുടെ കഴിവുകേട് കൊണ്ടല്ല. ക്രിക്കറ്റ്, ടിം ഗെയിം ആണെന്ന് വിളിച്ചു കൂവന്നവര്‍ വരെ ഒരു പരമ്പര ടിം ദയനിയമായി തോറ്റാല്‍ ഒരാളുടെ തലയില്‍ ആ ഭാരം വെയ്ക്കാന്‍ ശ്രമിക്കുന്നു. അത് എവിടുത്തെ ന്യായം?. സച്ചിന്‍ മാച്ച് വിന്നര്‍ അല്ലെന്നു പറയുന്നവര്‍  ഒന്നോര്‍ക്കുകന്നത് നല്ലത്, സച്ചിന്‍ കളിച്ച പല കളികളിലും ഇന്ത്യ തോല്‍വി അറിഞ്ഞത് ആ കളിയില്‍ സച്ചിന്‍ മാത്രമേ കളിച്ചു എന്നുള്ളത് കൊണ്ടാണ്. പല തവണ മാച്ചുകളില്‍ ടിം കൈവിട്ട കളിക്കാരന്‍ ആയിരുന്നു സച്ചിന്‍. അപ്പോളുള്ള ആരോപണങ്ങള്‍ക്ക്  ഒരു വാക്ക് പോലും മറുപടി പറയാതെ ബാറ്റ് കൊണ്ട് മാത്രം മറുപടി പറഞ്ഞിട്ടുള്ള കളിക്കാരന്‍.

ദ്രാവിഡ്‌, ലക്ഷ്മണ്‍, പോണ്ടിംഗ്... ഈ കളിക്കാരുടെ പ്രതിഭയെ ഞാന്‍ ബഹുമാനിക്കുന്നു. ഇവര്‍ 3 പേരും വിടവാങ്ങിയത് കൊണ്ട് സച്ചിനും അവരുടെ പാത പിന്തുടരണമെന്ന് പറയുന്നത് ശരിയാണോ?. ഇപ്പോള്‍ ലക്ഷ്മണും ദ്രാവിഡും വിരമിക്കേണ്ടിയിരുന്നില്ല എന്ന് പറയാത്തവരില്ല നമ്മുടെ നാട്ടില്‍ !. അപ്പോള്‍ സച്ചിന്‍ കൂടി പോയാല്‍ ?? എന്റെ അഭിപ്രായത്തില്‍ വിട വാങ്ങല്‍ തീരുമാനം ഒരു കളിക്കാരന്റെ അധികാരമാണ്.
"സച്ചിന്‍, ഉചിത സമയമായെന്ന് തോന്നുമ്പോള്‍ ..താങ്കള്‍ തന്നെ തീരുമാനിക്കുക... ആരും എന്തും പറഞ്ഞുകൊള്ളട്ടെ"

സച്ചിന്‍ .... വിരലിലെണ്ണാന്‍ പോലും ഇല്ലാത്ത വിവരദോഷികളുടെ ഇടയില്‍ അങ്ങയെ സ്നേഹിക്കുന്ന, ആരാധിക്കുന്ന കോടാന-കോടി  ആരാധകര്‍ ഇപ്പോഴും അങ്ങേക്കൊപ്പം ഉണ്ട്...
So go on...
Break the rules...
And always remain as our dear dearest " Sachin Tendulker "
Love you...

Friday, 30 November 2012

ENJOY UR LIFE....

മരണം ഒരു തുടക്കമാണെന്നു എനിക്ക് തോന്നുന്നില്ല..... ജീവിക്കുമ്പോള്‍ മരണത്തെ കുറിച്ച് ചിന്തിച്ചു തല പുകയ്ക്കണമെന്നും പറയില്ല.... ജീവിതത്തെ മരണത്തിലേക്കുള്ള യാത്രയായ് വേണമെങ്കില്‍ ചിത്രികരിക്കാം...  മരണത്തിനു ശേഷമെന്ത് എന്ന് നമുക്കാര്‍ക്കും വ്യക്തമായ ഒരു ഉത്തരം ഇല്ലാത്ത സ്ഥിതിക്ക് .... ഈ ഒരു മനുഷ്യജന്മം പരമാവധി ഉപയോഗിച്ച് തീര്‍ക്കാം... സന്തോഷവും പുഞ്ചിരിയും പങ്കുവെയ്ക്കാം.... നല്ലത് മാത്രം ചെയ്യാന്‍ ശ്രമിക്കാം.... പരമാവധി തെറ്റുകള്‍ ചെയ്യുന്നത് കുറയ്ക്കാം....
U never knw... wat's the nxt sec brings to ur life... :-)
ज़िदगी ..... एक सफ़र .... है सुहाना .....
यहाँ कल क्या हो ... किस ने जाना ......

ENJOY UR LIFE....

Tuesday, 20 November 2012

സത്യം പറഞ്ഞാല്‍ പോലിസ് പിടിക്കുമെന്ന് പറഞ്ഞാല്‍ ... നിങ്ങള്‍ എങ്ങനെ പ്രതികരിക്കും????

 സത്യം തുറന്നു പറയാന്‍ പഠിപ്പിക്കുന്ന സമൂഹം.... സത്യം പറയുന്നവര്‍ക്ക് നല്കുന്നതെന്താണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.... തെറ്റ് ചെയ്തവരോട്‌ നിങ്ങള്‍ തെറ്റാണു ചെയ്തത് എന്ന് പറയുന്നത് ശരിയോ തെറ്റോ ? 
സത്യം പറഞ്ഞാല്‍ പോലിസ് പിടിക്കുമെന്ന് പറഞ്ഞാല്‍ ... നിങ്ങള്‍ എങ്ങനെ പ്രതികരിക്കും????

Sunday, 18 November 2012

ഗാസയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് .. ഒരു തുള്ളി കണ്ണുനീര്‍ ...

ലോകം മുഴുവന്‍ നിശബ്ദമായി ഗാസയില്‍ ഇസ്രയേല്‍ കാട്ടിക്കൂട്ടുന്ന അക്രമത്തെ കണ്ടുകൊണ്ടിരിക്കൂ..... പക്ഷെ നാളെ നിങ്ങളും ആക്രമിക്കപ്പെടുമ്പോള്‍ സഹായം ചോദിച്ചു നിലവിളിക്കരുത്... കാരണം ഈ കൊടും ക്രുരത കണ്ടിട്ടും മിണ്ടാതിരിക്കുന്ന നിങ്ങള്‍ക്കും എനിക്കും അതിനു അവകാശമില്ല..
ആക്രമണമോ പ്രത്യാക്രമണമോ ആയിക്കൊള്ളട്ടെ ... മരിക്കുന്നത് നിഷ്കളങ്കരായ ജനങ്ങളാണ് ... ഇതിനൊരു അവസാനം വേണം... ഇന്ന് ഗാസയില്‍ ..നാളെ ഇസ്രായേലില്‍ ...  മറ്റെന്നാള്‍ ചിലപ്പോള്‍ നമുക്കിടയില്‍ .... എന്തിനുവേണ്ടി ആയാലും ശരി.... പാവങ്ങളുടെ.... നിരപരാധികളുടെ ചോര ഒഴുക്കി പകരം വീടുന്നത് അവസാനിപ്പിക്കണം....
ഗാസയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് .. ഒരു തുള്ളി കണ്ണുനീര്‍ ...

undefined emotions-3

സൗഹൃദം... ഇന്ന് എവിടെയെത്തി നില്‍ക്കുന്നു...? നമുക്കുള്ളിലുള്ള നമ്മെ സ്നേഹിക്കുന്ന ഒരു വ്യക്തിയെ നാം സുഹൃത്തായി കാണാന്‍ ആഗ്രഹിക്കുന്നു.. നമ്മുടെ വൈകാരികമായ എല്ലാം പങ്കു വെയ്ക്കുവാന്‍... നമ്മുടെ വിഷമ അവസ്ഥയിലും സന്തോഷത്തിലും  നമുക്കൊപ്പം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു... സിനിമകളിലും കഥകളിലും ചുരുക്കം ചില ജീവിതങ്ങളിലുമായി സൗഹൃദം ഒതുങ്ങിക്കൂടുകയാണ്.... പരിഭവം ഇല്ലാതെ ..

വ്യവസ്ഥകള്‍ ... നിര്‍ബന്ധങ്ങള്‍ ... ആഗ്രഹങ്ങള്‍ .... ആവശ്യങ്ങള്‍ ... ഇതിനൊക്കെ ഇടയില്‍ സൗഹൃദം ??? അങ്ങനെ പറയാമോ ... അറിയില്ല... ഇവിടെ ഒരാള്‍ക്ക് മറ്റൊരാള്‍ സൗഹൃദത്തിന്റെ പേരില്‍ ചവിട്ടു പടി മാത്രമാണ്.... എല്ലാവരെയുമല്ല പറഞ്ഞത്... പക്ഷെ യഥാര്‍ത്ഥ്യം ... സ്വന്തം വ്യവസ്ഥകള്‍ക്ക് ... ആഗ്രഹങ്ങള്‍ക്ക്... നിര്‍ബന്ധങ്ങള്‍ക്ക്... ആവശ്യങ്ങള്‍ക്ക്  വണങ്ങാത്ത ഒരുവനെ സൗഹൃദ പട്ടികയില്‍ നിന്നും വെട്ടിമാറ്റാന്‍ ഇന്ന് ഒരാള്‍ അധികമൊന്നും ആലോചിക്കാറില്ല...  ഈ ആധുനിക ലോകത്ത് ഇന്ന് option-നുകള്‍ ധാരാളമാണ്...ഒരാള്‍ പോയാല്‍ മറ്റു നൂറു പേര്‍... അത്രേയുള്ളൂ....

ആപത്തില്‍  സഹായിക്കാന്‍ നില്‍ക്കാന്‍ ശ്രമിക്കാതെ, സുഹൃത്തിനെ ഉപേക്ഷിച്ചു സ്വയം ആപത്തില്‍ നിന്നുമോഴിഞ്ഞുമാരി ഫേസ്ബുക്കിലും ട്വിറ്ററിലും ഓര്‍ക്കുട്ടിലും സൗഹൃദം അന്വേഷിക്കുന്ന തലമുറ വിദൂരമല്ല... ഒരു പക്ഷെ ഞാനും ആ തലമുറയിലെ അംഗമാകാം ...സുഹൃത്തിന്റെ ഗുണങ്ങളെ മാത്രം സ്നേഹിക്കുന്നതില്‍ അര്‍ത്ഥമില്ല.. പൂര്‍ണ്ണമായി നിങ്ങളുടെ സുഹൃത്തിനെ സ്നേഹിക്കുകയാണ് വേണ്ടത്... പണ്ട് പഠിച്ചതില്‍ ഒരു കഥ എല്ലാവര്‍ക്കും  ഓര്‍മ്മയുണ്ടാകും.. ഒരു ഗുണപാഠം പറഞ്ഞു അവസാനിപ്പിക്കുന്ന കഥ ... " ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്". ഇപ്പോഴും എപ്പോഴും ഓര്‍ക്കുക... നിങ്ങളെ ഒരാള്‍ സുഹൃത്തായി കാണുന്നുവെങ്കില്‍ അവനു/അവള്‍ക്കു നിങ്ങള്‍ പ്രിയപ്പെട്ടവരാകും എന്ന്....അഥവാ അങ്ങനെ അല്ലെങ്കിലും വിഷമിക്കാതെ അവരെ കൈവിടാതിരിക്കുക.... എന്നെങ്കിലും ഒരിക്കല്‍ അവര്‍ നിങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസിലാക്കും...

കുറിപ്പ്: മാപ്പ് പറഞ്ഞു അരികില്‍ വരുന്ന കൂട്ടുകാരനെ/ കൂട്ടുകാരിയെ ബന്ധങ്ങളുടെ ആഴവും സൗഹൃദത്തിന്റെ ദിവസങ്ങളുടെ കണക്കു പറഞ്ഞും Specially, " നിനക്കെന്നെ എത്രനാളായി അറിയാം ?" എന്നുള്ള ചോദ്യം ചോദിച്ചും ആട്ടിപ്പയിക്കരുത്... because, അത് നിങ്ങളെക്കാള്‍ അവര്‍ മനസിലാക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ നിങ്ങളെ തേടി വരുന്നത്.... So, dont break their heart... 

Wednesday, 7 November 2012

പരിക്ഷ

പിന്നെയും അവന്‍ വരുന്നു...   എനിക്ക് അവനെ കാണുന്നത് അത്ര ഇഷ്ടമൊന്നുമല്ല... പക്ഷെ പോകാതിരിക്കാന്‍ പറ്റില്ല ... എന്ന് പഠിക്കാന്‍ തുടങ്ങിയോ അന്ന് മുതലുള്ള കൂട്ടാണ് ... പക്ഷെ ഓരോ ഇടവേളകള്‍ക്കു ശേഷവും അവന്‍ എന്നെ തേടിവരുന്നത് എനിക്ക് അന്നും ഇന്നും ഇഷ്ടമല്ല ... ഇത്തവണ അവന്‍ വരുമ്പോഴും ഞാന്‍ പതിവ് തെറ്റിച്ചിട്ടില്ല ... ഇതുവരെ ഒരു ഒരുക്കവും തുടങ്ങിയിട്ടില്ല അവനെ സ്വീകരിക്കാന്‍..

ഒരു പക്ഷെ ഇത് അവസാനത്തെ വരവായിരിക്കും അവന്റെ... എന്റെ പഠനവും അവസാനത്തെ പടവിലാണല്ലോ? ഈ 23 നു അവന്‍ എത്തും.. അടുത്ത മാസം 13 വരെയും ഉണ്ടാവുമെന്ന അറിഞ്ഞത് ... സഹിച്ചേ പറ്റു ...

ഇനി അവന്‍ പോയതിനു ശേഷം കാണാം കേട്ടോ.... ഇല്ലേല്‍ അവന്‍... പരിക്ഷക്കുട്ടന്‍  എന്നോട്  പിണങ്ങും.. പിണങ്ങിയാല്‍ ബാക്കിയുള്ളവരെ പോലെയല്ല അവന്‍... അവന്‍ പിന്നാലെ കൂടും..!!!  അതെന്തായാലും എനിക്ക് താല്‍പ്പര്യം ഇല്ല ...

അപ്പോള്‍ ഇനി ഡിസംബര്‍  13 നു കാണാം ... വിട .

Monday, 5 November 2012

അറിവ് നേടുക...??? ഒരു തിരിഞ്ഞുനോട്ടം



അറിവ് നേടുക... അത് എങ്ങനെയും നേടുക എന്നത് മാത്രമാണ്  ഇന്നത്തെ തലമുറ ചിന്തിച്ച് കൂട്ടുന്നത്. പക്ഷെ വാരിവലിച്ചു നേടുന്ന ആ അറിവ് ഉപയോഗിക്കാന്‍ എത്ര പേര്‍ക്ക് അറിയും എന്ന് അന്വേഷിച്ചാല്‍ ... സത്യം പറയാമല്ലോ , ബഹുരസമായിരിക്കും... വിരലില്‍ എണ്ണാന്‍  എങ്കിലും 2-3 കിട്ടിയാല്‍ ഭാഗ്യം.... ഞാന്‍ ഈ പറഞ്ഞത് ഭൂലോഗത്ത്‌ നിലനില്‍ക്കണ  ഒരു പച്ചയായ സത്യം...
കാല്‍  ചുവട്ടിലെ മണ്ണിനെ ബഹുമാനിക്കാത്ത കര്‍ഷകന്‍ നല്ല കര്‍ഷകനാവില്ല... എത്ര അറിവുണ്ടായാലും അത് ഉപയോഗിക്കാന്‍ അറിയാതെ , അഹങ്കരിച്ച് നടക്കുമ്പോള്‍ എന്ത് ലാഭം?
സമൂഹത്തിനെ നന്നാക്കാന്‍ നടക്കുന്നവര്‍ക്ക് സ്വന്തം വീട് നന്നായി കൊണ്ടുപോകുവാന്‍ കഴിവില്ലെങ്കില്‍ ....
  ഒരു തിരിഞ്ഞുനോട്ടം 

Sunday, 21 October 2012

കഴിയുമെങ്കില്‍ കാണുക ..." Oh My God "

കഴിയുമെങ്കില്‍ കാണുക ..." Oh My God "


കുറച്ചു നാളുകള്‍ക്കു ശേഷം ഒരു നല്ല സിനിമ കണ്ടു .... "Oh My God ".... അക്ഷേയ്  കുമാര്‍ , പരേഷ് റാവല്‍ എന്നിവര്‍  മുഖ്യ  കഥാപാത്രങ്ങള്‍ ചെയ്ത  ഹിന്ദി സിനിമ. ദൈവവും മനുഷ്യനും തമ്മില്‍ ബന്ധം എങ്ങനെയായിരിക്കണം എന്ന് പഠിപ്പിക്കുന്ന ചലച്ചിത്രം. കാഞ്ചി ഭായ് എന്ന നിരീശ്വരവാദി  ദൈവത്തെ തിരിച്ചറിയുന്നതാണ് കഥയുടെ ഇതിവൃത്തം . കാഞ്ചി ഭായ്ക്ക് ആ  തിരിച്ചറിവ് പകരുവനായ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ എത്തുന്നതും  തുടര്‍ന്നു ഭൂമിയില്‍ നിലനില്‍ക്കുന്ന ഈശ്വര വിശ്വാസത്തിന്റെ പേരിലുള്ള അനാചാരങ്ങളും  കൊള്ളകളും കാഞ്ചി ഭായ് എന്നാ നിരീശ്വരവാദിയെ ആയുധമാക്കി ഭഗവാന്‍ അവസാനിപ്പിക്കുന്നു.
മനസ്സിനെ പിടിച്ചു നിറുത്തുന്ന അനേകം സംഭാഷണ ശകലങ്ങള്‍ ചിത്രത്തില്‍ ധാരാളം ഉണ്ട്. ദൈവം മനുഷ്യനെ സ്നേഹിക്കാനാണ് പഠിപ്പിച്ചത്. എന്നാല്‍ ആ ദൈവത്തെ തന്നെ വിറ്റു തിന്നുന്ന ഒരു സമൂഹമാണ്‌ ഇന്നുള്ളത് എന്ന നഗ്നസത്യം പറയുവാന്‍ ദൈര്യം കാണിച്ച സംവിധായകനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
ചിത്രത്തിന്റെ ഒടുവില്‍ എന്നെ ഒത്തിരി ആകര്‍ഷിച്ച ഒരു വാക്യം പറഞ്ഞു അവസാനിപ്പിക്കുന്നു ....
" എങ്ങനെ ഒരു ഭക്തന്‍ ദൈവമില്ലാതെ അപൂര്‍ണ്ണനാകുന്നുവോ അതുപോലെ ദൈവവും ഒരു യഥാര്‍ത്ഥ  ഭക്തന്‍ ഇല്ലാതെ അപൂര്‍ണ്ണനായിരിക്കും, ദൈവത്തെ ഭയക്കുകയല്ല ..സ്നേഹിക്കുകയാണ് വേണ്ടത് "
ബാക്കി തിരശ്ശിലയില്‍ കാണുക...