കടന്നു പോകുന്ന ഓരോ വാഹനവും അവന്റെ നെഞ്ചിടിപ്പ് കൂട്ടുകയായിരുന്നു.... അടുത്തത് ..അടുത്തത് ..എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും ..കാലു മുന്നോട്ടു നീങ്ങുന്നില്ല.... ആത്മഹത്യ ചെയ്യാനും മിനിമം ധൈര്യം വേണമെന്ന് മനസിലാക്കുകയായിരുന്നു ആ നിമിഷങ്ങളില്‍ ... തിരിച്ചു പോയാല്‍ കാത്തിരിക്കുന്ന സപ്പ്ളി പേപ്പറുകളുടെ ആധിക്യം... മാതാപിതാക്കളുടെ ശകാരം .... കൂട്ടുകാരുടെ ഉപദേശം.... എന്തായാലും തിരികെ പോകുന്നില്ല... അടുത്ത വണ്ടി ... തന്റെ അവസാനത്തെ വണ്ടി.... കുടിച്ച റമ്മിന്റെ ഹാങ്ങ് ഓവര്‍ ആണെന്ന് തോന്നുന്നു.... കണ്ണ് കാണുന്നില്ല....
ഒടുവില്‍ കാത്തിരുന്ന വണ്ടി വരുന്നത് കണ്ടു.... സിനിമയില്‍ ഒക്കെ കാണുന്ന പോലെ കണ്ണടച്ച് പിടിച്ചു... ഫ്ലാഷ്ബാക്ക് എന്തെങ്കിലും മനസ്സില്‍ വരുമെന്ന് കരുതി.... എവിടുന്നു!!!??? വെറും ഇരുട്ടു മാത്രം....!! അപ്പൊ അതും കള്ളത്തരം....! പിന്നെ ഒന്നും ആലോചിച്ചില്ല ... എടുത്തൊരു ചാട്ടം....
" എടാ... .......... !!! ചവാനാണേല്‍ സൈക്കിളിന്റെ മുന്നില്‍ ചാടാതെ പൊയ് വല്ല ട്രെയിനും തല വെയ്ക്കാടാ....!!! മനുഷ്യനെ മെനക്കെടുത്താന്‍ രാത്രി ഓരോന്ന് ഇറങ്ങിക്കോളും...ശവം..!!! "
ഞാന്‍ തെള്ളിയിട്ട സൈക്കിളുകാരന്‍ ഒറ്റ ശ്വാസത്തില്‍ എന്നെ പറഞ്ഞ തെറി കേട്ട് എന്റെ കിക്ക് മുഴുവന്‍ ഇറങ്ങി...
ഇരുട്ടില്‍ തപ്പിത്തടഞ്ഞു എഴുന്നേറ്റപ്പോ മനസ്സില്‍ ഒന്ന് മാത്രം ആയിരുന്നു...
"ആത്മഹത്യ .. മാങ്ങത്തൊലി ..!!! "

No comments:
Post a Comment