Friday, 22 March 2013

പ്രണയമേ... ഞാൻ നിന്നെ പ്രണയിക്കുന്നു....

പ്രണയം ...
എനിക്ക് എന്തൊക്കെ നഷ്ട്ടപ്പെടുത്തി എന്ന് ഞാൻ കണക്കെടുക്കുന്നില്ല....
പക്ഷെ....
തിരികെ പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും....
കൈ വിറക്കാതെ മനസ്സിൽ ഉള്ളത് എഴുതുവാനും ...
എന്നിലെ സംഗീതത്തെ ഉണർത്തിയതും ...
പ്രണയമാണെന്നത് സത്യം....
പ്രണയമേ... ഞാൻ നിന്നെ പ്രണയിക്കുന്നു....

കാലം പോയ പോക്കേ ..!!!



പണ്ടൊക്കെ ഉറുമ്പിന്റെ വരിയുടെ പിന്നാലെ പോയാൽ അത് ചെന്നവസാനിക്കുന്നത് പഞ്ചസാര കുപ്പിയിലോ അല്ലെങ്കിൽ ശർക്കര പാത്രത്തിലോ ആയിരുന്നു...
വന്നു വന്നു ഇവന്മാരുടെ അഹങ്കാരം നോക്കണേ.....
കയറി ഇരുന്നു ഇവന്മാർക്ക് തിന്നാൻ .... എന്റെ ലാപ്ടോപിന്റെ കീ ബോർഡെ കിട്ടിയുല്ലോ!!!!!???

Wednesday, 20 March 2013

I wanna grow up once again.... :-)

നമുക്ക് ആ സ്കൂൾ ജീവിതം ഒന്നോർത്തെടുത്താലോ ?

ഒരു പറ്റം കൂട്ടുകാർ ...
ബോറൻ യുണിഫോം ...
സ്കൂളിലേക്കുള്ള സൈക്കിൾ യാത്ര....
"സ്കൂളിനു പുറത്തുവെച്ചു കാണാം" എന്നുള്ള പറച്ചിൽ ...
ടീച്ചർമാർക്ക് ഇരട്ടപ്പേരിടുക... !!!
ഹോം വർക്ക്‌ ചെയ്യാതെ പോകുക... എന്നിട്ട് ടീച്ചറിനോട് " ചെയ്തതാ ടീച്ചറേ... പക്ഷെ വീട്ടില് വെച്ച് മറന്നു പോയി... " എന്ന് പറയുക ...
ദിവസവുമുള്ള പണിഷ്മെന്റ് ...
ഡ്രിൽ പിരീഡിനു വേണ്ടിയുള്ള കാത്തിരിപ്പ്... ആകാംഷ ...
അടിപിടി... (തമാശക്കും അല്ലാതെയും!)
പോലീസും കള്ളനും ... ബിൻഗോ .... വെട്ടും കുത്തും....
ചോറ് പാത്രം.....വാട്ടർ ബോട്ടിൽ ... റൈൻബോ കുട....
ആനുവൽ ഡേ....
പ്രോഗ്രസ് കാർഡ്‌ ..!!
സ്വയം "രക്ഷിതാവാകൽ "... (കള്ളയൊപ്പ് )!!!!
വിനോദയാത്ര ...
കുട്ടിക്കാലത്തെ ആദ്യ പ്രണയം ...
വേനലവധിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ...
ഓർമ്മകളുടെ ഓട്ടോഗ്രാഫ് ...
ഫെയർവെൽ പാർട്ടി...!
അവസാന വർഷ പരീക്ഷ....
എല്ലാവരോടും വിട പറഞ്ഞു പിരിയൽ....

അതെ സ്കൂൾ ജീവിതം സ്വർഗ്ഗമായിരുന്നു ....
ദൈവമേ ...ഒരു ദുരാഗ്രഹം മനസ്സിൽ ... ചോദിച്ചോട്ടെ.....
"തിരികെ തരുമോ എനിക്ക് ആ നല്ല നാളുകൾ... ഒരു തവണ കൂടി...."

I wanna grow up once again.... :-)

Thursday, 7 March 2013

" HAPPY VALENTINES DAY "

ഭംഗി വാക്കുകള്‍ പറഞ്ഞു നടന്നകലുവാന്‍ ശ്രമിക്കുമ്പോള്‍ നീയ് മറച്ചു പിടിക്കുന്ന കണ്ണ് നീര്‍ത്തുള്ളികള്‍ എനിക്ക് വേണ്ടിയായിരുന്നു... അന്ന് ആ ഒരു തുള്ളിയും വീണു പൊള്ളിയ മനസുമായി നടന്നു തീര്‍ത്ത യാത്രക്കൊടുവില്‍ ഞാന്‍ ഒരു കൊടുമുടി കീഴടക്കിയിരുന്നു ... ആനന്ദം തിരതല്ലുന്ന ഒരു നിമിഷം ആഗ്രഹിക്കുകയായിരുന്നു അപ്പോഴും എന്റെ മനസ്സ്... എനിക്ക് വേണ്ടി അടര്‍ന്നു വീണ ഓരോ തുള്ളി കണ്ണുനീരിനെയും എന്റെ സന്തോഷചെപ്പില്‍ ഒരു ചെറു മോതിരത്തില്‍ നിറച്ചു  മലയിറങ്ങി ഓടിയെത്തുമ്പോള്‍ കാത്തു നില്‍ക്കുവാന്‍ ക്ഷണനേരമില്ലാതെ, നിറങ്ങളില്ലാത്ത ലോകത്തിലേക്ക്‌ നീയ് നടന്നകന്നപ്പോള്‍  എന്ത് ചെയ്യണമെന്നു എനിക്ക് അറിയില്ലായിരുന്നു... ഒടുവില്‍ നിന്റെ കബറിന് മുന്നില്‍ നിനക്ക് നല്‍കുവാന്‍ കരുതിവെച്ച മോതിരവും സ്നേഹവും പിന്നെ ഒരിറ്റു കണ്ണുനീരും പണയം വെച്ച്, വിറയ്ക്കുന്ന ചുണ്ടുകള്‍ക്കിടയിലൂടെ ഞാന്‍ മന്ത്രിച്ചു ..
" HAPPY VALENTINES DAY "
 

മൗനം സമ്മതമാണെന്നാണോ ???


ഇത് ഞാന്‍ ഇന്നലത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്  ... മാതൃഭൂമി ദിന പത്രത്തിലെ ഒരു ചെറിയ കോളത്തില്‍ ഒതുങ്ങിപ്പോയ വാര്‍ത്ത ...
നമ്മുടെ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ ഒരു നിര്‍ദ്ദേശം കണ്ടു ...

സ്ത്രീകക്കെതിരെ അതിക്രമം കുറയ്ക്കുവാന്‍ വേണ്ടി ഇത്രക്ക് പരിഷ്കാരം വേണമോ എന്റെ സര്‍ക്കാരെ???
പെണ്‍കുട്ടിയെ 18  വയസ്സില്‍ കല്യാണം കഴിപ്പിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരാളെന്ന നിലയിലല്‍ , ഈ തീരുമാനം ഒറ്റനോട്ടത്തില്‍ തന്നെ എനിക്ക് അരൊചകമായിത്തൊന്നി...  ഒന്ന് വായിച്ചു നോക്കു
http://www.mathrubhumi.com/online/malayalam/news/story/2156107/2013-03-06/india
നിങ്ങള്‍ക്ക് എന്ത് തോന്നുന്നു ... ?

പിന്‍ കുറിപ്പ്:  ഇന്ന് പത്രമെടുത്ത് നോക്കിയപ്പോള്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ... ഒരാളെങ്കിലും ഇതിനെതിരെ പ്രതികരിക്കുമെന്ന് ... പക്ഷെ ഇന്ന് ആരും ഒന്നും പറഞ്ഞു കണ്ടില്ല ...

മൗനം സമ്മതമാണെന്നാണോ ???

Sunday, 3 March 2013

പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കും പറ്റാത്തതെന്തേ?


പ്രണയം ഹൃദയം കവരുന്നു....  ജീവിതത്തില്‍ ഒരു നങ്കുരമായി മാറുന്നു .... ഹൃദയത്താഴിന്റെ ചെറു താക്കോല്‍ ആയി മാറുന്നു...  സ്നേഹം തന്നു  ഹൃദയത്തെ  ഒരു വൃത്തത്തിനുള്ളില്‍ ബന്ധനസ്തനാക്കുന്നു ... ഒടുവില്‍ വളഞ്ഞു പുളഞ്ഞു  ഒരു കുരിശായി മാറി അവസാനിക്കുമ്പോഴും പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കും പറ്റാത്തതെന്തേ???