ഞാന്‍ ഒരു കഥ പറയാം ...
കേള്‍ക്കുന്നോ ....???
ഒരിടത്തൊരിടത്ത് ഒരു രാജ്യത്ത് ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമില്ലാത്ത ,എല്ലാവരെയും സ്നേഹിക്കുന്ന ഒരു പാവം രാജകുമാരി ഉണ്ടാരുന്നു ...
പാവമെന്നു പറഞ്ഞാല്‍ പഞ്ച പാവം ...
ആരെങ്കിലും ഒന്നു മുന്നില്‍ ചെന്നാലോ കണ്ണുരുട്ടിയാലോ ഉറക്കെ സംസാരിച്ചാലോ പേടിച്ചു പോകുന്ന ഒരു പാവം പെണ്ണ് ...
ഒരിക്കല്‍ രാജകുമാരിക്ക് ഒരു കത്ത് കിട്ടി ...
രാജകുമാരിയുടെ കഥയാകുമ്പോള്‍ കഥയില്‍ ഒരു രാജകുമാരനും ഉണ്ടാവണമല്ലോ ... അല്ലേ???
പക്ഷെ ഈ കഥയില്‍ ഇല്ല ... ഈ കഥയിലെ നായകന് ഒരു പാവം ഇടയ ബാലന് ആണ് ....
എന്നും ആടുകളെ മേയിച്ചു കൊട്ടാരത്തിന് അടുത്ത് കൂടി നടന്നു പോകുമ്പോള്‍ മട്ടുപ്പാവില്‍ ഒറ്റക്ക് ഇരിക്കുന്ന രാജകുമാരിയെ അവന് എന്നും കാണുമായിരുന്നു ...
ഒരു ദിവസം അവന് ഒരു കത്തെഴുതി ... അത് രാജകുമാരിയുടെ മട്ടുപ്പാവിലേക്ക് എറിഞ്ഞു ..
ആ കത്തിന്റെ കാര്യമാ ആദ്യം പറഞ്ഞെ ... ഇപ്പൊ മനസിലായല്ലോ ആരാ രാജകുമാരിക്ക് കത്തയച്ചത് എന്ന് .... ?
കത്തില്‍ ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളു ...
"രാജകുമാരിക്ക് ... സ്നേഹപൂര്‍വ്വം... "
പക്ഷെ രാജകുമാരിക്ക് ആരാണ് ആ കത്ത് അയച്ചത് എന്ന് മനസിലായില്ല ..
പിന്നീടുള്ള ദിവസങ്ങളിലെല്ലാം രാജകുമാരിയെ തേടി കത്തുകള്‍ എത്തി ...
പലപ്പോഴും അവയില്‍ നിറഞ്ഞിരുന്നത് ....
"സുഖമാണോ ?"
"ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു ? "
"ഭക്ഷണം കഴിച്ചോ ? "
എന്നിങ്ങനെ ഓരോ വാക്യങ്ങള്‍ ആയിരുന്നു ...
രാജകുമാരി കത്തുകള്‍ക്ക് വേണ്ടി കാത്തിരിക്കുവാന് തുടങ്ങി ....
ഒരു വിഷമം മാത്രമേ കുമാരിക്ക് ഉണ്ടായിരുന്നുള്ളു .. കത്തുകള്‍ക്ക് മറുപടി നല്കാന് കഴിയുന്നില്ലല്ലോ എന്ന് ....
എങ്ങനെ മറുപടി കൊടുക്കാനാ ..ആരാ അയക്കുന്നെന്ന് രാജകുമാരിക്ക് അറിയില്ലല്ലോ ... അല്ലേ ???
ഉറങ്ങിയോ.... ???
ഇനി
മറു വശത്തെ കാര്യം ....
ഇടയബാലന് എന്നും കത്തുകള്‍ എഴുതി....രാജകുമാരിക്ക് വേണ്ടി ...
രാജകുമാരിയെ ഒരു നോക്ക് കാണുവാന്‍ എന്നും അവന് കാത്തുനില്ക്കുമായിരുന്നു വഴിയരുകില്‍.
പക്ഷെ ഒരിക്കല്‍ പോലും രാജകുമാരിയുടെ കണ്ണുകള്‍ അവനിലേക്ക് എത്തിയതേ ഇല്ല ...
പക്ഷെ അവന് ഒരിക്കലും കത്തുകള്‍ എഴുതാതെ ഇരുന്നില്ല ....
അവന് അക്ഷരങ്ങളിലൂടെ രാജകുമാരിയെ സ്നേഹിക്കുകയായിരുന്നു ...
ഒരു പക്ഷെ അന്ധമായ സ്നേഹം എന്ന് പറയാം ...
അവന്റെ സ്നേഹത്തിന്റെ മൂടുപടത്തില്‍ അവന് സ്വന്തം കുറവുകള്‍ മറന്നു പോയിരുന്നു ..
അവന് ആഗ്രഹിക്കുന്നത് എത്ര ഉയരത്തില്‍ നില്‍ക്കുന്നവളെയാണ് അവന് മറന്നിരുന്നു ..
ഉറങ്ങിയോ മോളെ????
കത്തുകളുടെ ഒഴുക്ക് തുടര്‍ന്നുകൊണ്ടേ ഇരുന്നു ....
ഒടുവില്‍ ..
രാജകുമാരിക്ക് മനസ്സിലായി ...
എന്താണെന്നോ ???
തനിക്ക് കത്തുകള്‍ എഴുതുന്ന ആളിനോട് രാജകുമാരിയുടെ മനസ്സില്‍ അനുരാഗം തോന്നിത്തുടങ്ങിയെന്നു ... !!!!
കത്തുകളിലെ അക്ഷരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സ്നേഹം അത്രമാത്രം രാജകുമാരി അനുഭവിച്ചറിയുന്നുണ്ടായിരുന്നു ...
പരസ്പരം അറിയാതെ അവരിരുവരും ഒരുപാട് സ്നേഹിച്ചു ..
പക്ഷെ ..
വിധി മറ്റൊന്നായിരുന്നു ....
ബോറടിക്കുന്നുണ്ടോ കഥ???
തലവേദന കുറഞ്ഞോ...???
ബാക്കി പറയട്ടെ???
ശരി....
ആ രാജ്യത്തെ ഒരു സമ്പന്ന കുടുംബത്തിലെ ഒരു പ്രഭുകുമാരനു രാജകുമാരിയെ ഇഷ്ടമായിരുന്നു ....
രാജകുടുംബത്തിനോട് അടുത്ത ബന്ധമുള്ള കുടുംബമായത് കൊണ്ട് അവനു എപ്പോള്‍ വേണമെങ്കിലും കൊട്ടരത്തില്‍ കടന്നുചെല്ലാന്‍ അനുവാദം ഉണ്ടായിരുന്നു ..
അവന് ഒരിക്കല്‍ അവന്റെ ഇഷ്ടം രാജകുമാരിയോടു പറഞ്ഞിരുന്നു ..പക്ഷെ രാജകുമാരി അത് നിരസിച്ചു....
പിന്നീട് അവനു അവന്റെ സ്നേഹം ഉള്ളില്‍ ഒതുക്കുകയെ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളൂ ...
അതെ സമയം ..
നമ്മുടെ രാജകുമാരി... കത്തെഴുതുന്ന ആളെ അന്വേഷിച്ചു നടക്കുകയായിരുന്നു ... ഒരു തവണ കണ്ടാല്‍ തന്റെ മനസ്സ് തുറക്കുന്നതിനു വേണ്ടി ...
ഒരു ദിവസം ..
അപ്രതീക്ഷിതമായി രാജകുമാരിയുടെ മട്ടുപ്പാവിലേക്ക് വന്ന പ്രഭു കുമാരന്റെ കയ്യില്‍ ഇടയബാലന്റെ കത്ത് കിട്ടി ...
"സുഖമാണോ ? " എന്ന് മാത്രമെഴുതിയിരുന്ന ആ കടലാസ് അവന് വലിച്ചെറിഞ്ഞത് രാജകുമാരിയുടെ മുന്നിലേക്ക് ആയിരുന്നു!!!!
രാജകുമാരി തനിക്ക് എന്നും കത്തെഴുതുന്നയാള്‍ താനാണോ എന്ന് പ്രഭുകുമാരനോട് ചോദിച്ചപ്പോള്‍ , രാജകുമാരിയോടു മനസ്സില്‍ ഇഷ്ടമുള്ള അവന് "അതെ" എന്ന് കുമാരിയോടു നുണ പറഞ്ഞു... !
പിന്നെ എല്ലാം പെട്ടെന്നായിരുന്നു ...
രാജകുമാരിയുടെ വിവാഹം പ്രഭു കുമാരനോടു നിശ്ചയിക്കപ്പെട്ടു ...
ആ വാര്‍ത്ത ഇടയബാലന്റെ ചെവിയിലുമെത്തി ....
അവനു ആ വാര്‍ത്ത കുടുതല്‍ വേദന ഉണ്ടാക്കിയത് മറ്റൊന്നു കൂടി അറിഞ്ഞപ്പോഴാണ് ...
"രാജകുമാരി തനിക്ക് എന്നും കത്തുകള്‍ എഴുതിയ "പ്രഭുകുമാരനെയാണ്" വിവാഹം കഴിക്കാന്‍ പോകുന്നത് എന്നറിഞ്ഞപ്പോള്‍ അവന്റെ മനസ്സ് പിടഞ്ഞു....
അവന് കൊട്ടാരത്തിലേക്ക് ഓടി ..
അവിടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായിരുന്നു ...
അവന് രാജകുമാരിയുടെ മട്ടുപ്പാവിന് താഴെ എത്തി ..
ഒരു കടലാസ് തുണ്ടില്‍ അവന് എഴുതി ....
" കുമാരി ... കല്യാണം കഴിക്കുന്നത് തെറ്റായ വ്യക്തിയെ ആണ്.. ഞാന്‍ ഒരു ഇടയബാലന് ആണ് .. ഞാന്‍ കുമാരിയെ ഒരുപ്പാട് സ്നേഹിക്കുന്നു ..ഒരുപാട് "
കുമാരി മട്ടുപ്പാവില്‍ നടക്കുന്നുണ്ടായിരുന്നു ..
അവന് ആ കത്ത് കുമാരിയുടെ അടുത്തേക്ക് എറിയുവാന്‍ കൈ ഉയര്‍ത്തി ..
ഒരു നിമിഷം ..
അവന്റെ കൈകള്‍ നിശ്ചലം ആയി...
കുമാരി പ്രഭുകുമാരനെ ആലിംഗനം ചെയ്യുന്നതായിരുന്നു അവന് കണ്ടത് ...
അവന്റെ കൈ താഴ്ന്നു....
കൈക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ആ കടലാസ് തുണ്ടിലേക്ക് നോക്കവേ അവന്റെ കുന്നുകളില്‍ നിന്നു ഒരു തുള്ളി കണ്ണീര് ഉതിര്‍ന്നു ...
പക്ഷെ ..അത് താഴെ വീണില്യ ..
ആ കണ്ണുനീര് തുള്ളികള്‍ വീണത് അവന്റെ അവസാനത്തെ കത്തിലെ അക്ഷരങ്ങളിലെക്കാണു...
ആ നനവില്‍ കത്തിനുള്ളിലെ വാക്കുകള്‍ വികലമാകുമ്പോള്‍ , അവന് തിരികെ നടക്കുകയായിരുന്നു ... മനസ്സില്‍ ഒന്നു മാത്രം ...
"ചേരേണ്ടാവര് തമ്മില്‍ ചേരട്ടെ ..."
മോളെ,,,,,
കഥ കഴിഞ്ഞു ...
നീയ് ഉറങ്ങിയോ ..??
തലവേദന മാറിയോ??
മോളെ....