Wednesday, 20 February 2013

ബന്ധങ്ങളുടെ ആഴത്തിന്റെ മഹത്വമേറുന്നത്  ഉന്നതങ്ങളില്‍ ഒരുമിച്ചു നില്‍ക്കുമ്പോഴല്ല... 
മറിച്ച്,
ആ ഉന്നതങ്ങളിലേക്ക് ഒരുമിച്ചു നടന്നു കയറുംമ്പോഴാണ്...
സ്വത്തോ... വസ്തുവോ...പണമോ... ആദരവോ ...
ഒന്നും നാം മരിക്കുമ്പോള്‍ കണ്ണുനീര്‍ വാര്‌ക്കുകയില്ല...
സ്നേഹിക്കുന്ന ഒരു മനസ്സ്... അത് ഉണ്ടായാല്‍ മതി...
അതിനു വേണ്ടി ശ്രമിക്കുക ...

Tuesday, 19 February 2013

പ്രണയത്തിനു വേണ്ടി താജ്മഹല്‍ നിര്‍മിക്കുന്നവനെക്കാള്‍ പ്രണയത്തിനു വേണ്ടി എല്ലാം ത്യജിക്കുന്നവനാണ് ശ്രേഷ്ടന്‍.... എന്ത് തന്നെ നേടിയാലും , ഒടുവില്‍ പ്രണയിക്കുന്നവന്‍ / പ്രണയിക്കുന്നവള്‍ ഒപ്പമില്ലാത്ത അവസ്ഥ ... 

Monday, 4 February 2013

ഒരു സംശയം ???

എല്ലാ മതവും ക്ഷമിക്കാനും മാപ്പുകൊടുക്കാനും പഠിപ്പിക്കുന്നു....
ഒരു സംശയം ???
അപ്പൊ  വിശ്വാസികള്‍ക്കു  മാത്രമുള്ളതാണോ ക്ഷമയുടെയും മാപ്പ് നല്‍കല്‍ പാഠങ്ങള്‍ ???
ഇതൊന്നും മത നേതാക്കന്‍മാര്‍ക്ക് ബാധകമല്ലേ...????
കഷ്ടം !

 

ഒരു സ്വപ്നം തകര്‍ന്നാല്‍ ഉള്ള വേദന...

ഒരു സ്വപ്നം തകരുമ്പോള്‍ ഉണ്ടാവുന്ന വേദന.... പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വന്നിട്ടുണ്ട്.... മനസ്സിനുള്ളിലെ ചില്ലുകൂട്ടില്‍ അലങ്കരിച്ചു വെയ്ക്കുന്ന സ്വപ്നം തകരുമ്പോള്‍ എന്ത് വേദനയാണ് ഉണ്ടാകുകയെന്നു എനിക്ക് അറിയില്ലായിരുന്നു.... പക്ഷെ കുറച്ചു മുന്‍പ് ടെലിവിഷനില്‍ കണ്ട ഒരു വ്യക്തി ... അനികേത്... അവന്‍ ആരാണ്... എന്താണ്... ഒന്നും എനിക്കറിയില്ല.... 10 വര്‍ഷമായി അവന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വപ്നം തകര്‍ന്നു വീണത്‌ കണ്ടപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ... അവന്റെ കണ്ണുനീരിനൊപ്പം എന്റെ കണ്ണുകള്‍ നിറഞ്ഞത്‌, എല്ലാം അവസാനിച്ചു എന്ന് അറിഞ്ഞതിനു ശേഷം അവന്‍ പറഞ്ഞ ഒരു വാചകം കേട്ടാണ്....
 " छोड़ना मुश्किल है। " (വിട്ടുകളയാന്‍ പ്രയാസമാണ് )
ഇപ്പോള്‍ ഞാനും അറിയുന്നു....
ഒരു സ്വപ്നം തകര്‍ന്നാല്‍ ഉള്ള വേദന...