കഴിയുമെങ്കില്‍ കാണുക ..." Oh My God "
കുറച്ചു നാളുകള്‍ക്കു ശേഷം ഒരു നല്ല സിനിമ കണ്ടു .... "Oh My God ".... അക്ഷേയ് കുമാര്‍ , പരേഷ് റാവല്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങള്‍ ചെയ്ത ഹിന്ദി സിനിമ. ദൈവവും മനുഷ്യനും തമ്മില്‍ ബന്ധം എങ്ങനെയായിരിക്കണം എന്ന് പഠിപ്പിക്കുന്ന ചലച്ചിത്രം. കാഞ്ചി ഭായ് എന്ന നിരീശ്വരവാദി ദൈവത്തെ തിരിച്ചറിയുന്നതാണ് കഥയുടെ ഇതിവൃത്തം . കാഞ്ചി ഭായ്ക്ക് ആ തിരിച്ചറിവ് പകരുവനായ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ എത്തുന്നതും തുടര്‍ന്നു ഭൂമിയില്‍ നിലനില്‍ക്കുന്ന ഈശ്വര വിശ്വാസത്തിന്റെ പേരിലുള്ള അനാചാരങ്ങളും കൊള്ളകളും കാഞ്ചി ഭായ് എന്നാ നിരീശ്വരവാദിയെ ആയുധമാക്കി ഭഗവാന്‍ അവസാനിപ്പിക്കുന്നു.
മനസ്സിനെ പിടിച്ചു നിറുത്തുന്ന അനേകം സംഭാഷണ ശകലങ്ങള്‍ ചിത്രത്തില്‍ ധാരാളം ഉണ്ട്. ദൈവം മനുഷ്യനെ സ്നേഹിക്കാനാണ് പഠിപ്പിച്ചത്. എന്നാല്‍ ആ ദൈവത്തെ തന്നെ വിറ്റു തിന്നുന്ന ഒരു സമൂഹമാണ് ഇന്നുള്ളത് എന്ന നഗ്നസത്യം പറയുവാന്‍ ദൈര്യം കാണിച്ച സംവിധായകനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
ചിത്രത്തിന്റെ ഒടുവില്‍ എന്നെ ഒത്തിരി ആകര്‍ഷിച്ച ഒരു വാക്യം പറഞ്ഞു അവസാനിപ്പിക്കുന്നു ....
" എങ്ങനെ ഒരു ഭക്തന്‍ ദൈവമില്ലാതെ അപൂര്‍ണ്ണനാകുന്നുവോ അതുപോലെ ദൈവവും ഒരു യഥാര്‍ത്ഥ ഭക്തന്‍ ഇല്ലാതെ അപൂര്‍ണ്ണനായിരിക്കും, ദൈവത്തെ ഭയക്കുകയല്ല ..സ്നേഹിക്കുകയാണ് വേണ്ടത് "
ബാക്കി തിരശ്ശിലയില്‍ കാണുക...