Monday, 31 December 2012

മിസ്സ്‌ യു 2012...

വളരെ സംഭവബഹുലമായ ഒരു വര്‍ഷമാണ്‌ എനിക്ക് കടന്നു പോകുന്നത്..... മനസ്സില്‍ സൂക്ഷിക്കാന്‍ ഒട്ടേറെ നല്ലതും ചീത്തയുമായ ഒത്തിരി കാര്യങ്ങള്‍ ... പല മുഖങ്ങളുടെ നിറങ്ങള്‍ നേരിട്ടറിഞ്ഞ 365 ദിവസങ്ങള്‍ ... അനുഭവങ്ങള്‍ തന്ന പാഠങ്ങള്‍ ... ചിലപ്പോള്‍ ഞാന്‍ ഇനിയും പഴയത് പോലെ തന്നെയാവാം പക്ഷെ... 2012 എന്നും ഓര്‍മ്മയില്‍ ഉണ്ടാവും.... കപട സൗഹൃദത്തിന്റെ... പാഴായിപ്പോയ വാക്കുകളുടെ... പ്രണയത്തിന്റെ.... നഷ്ട പ്രണയത്തിന്റെ.... തെറ്റായ തീരുമാനങ്ങളുടെ ... കൈ വിട്ടു പോയ ആ നല്ല സുഹൃത്തിന്റെ ... ഓര്‍മ്മകളായി.... 2012 എന്നും ഉണ്ടാവും ... എന്റെ കൂടെ..
മിസ്സ്‌ യു 2012...

HEY WORLD THE COUNT DOWN STARTS NOW....

REALLY GONNA MISS U...

 

Friday, 28 December 2012

പെണ്‍കുട്ടി .. നിനക്ക് നല്‍കാന്‍ ഒരു തുള്ളി കണ്ണുനീര്‍ മാത്രം...

ദൈവത്തിനു നന്ദി ...
ദയയും കാരുണ്യവും ഇല്ലാതെ മൃഗിയമായി അവളെ ഉപദ്രവിച്ഛവരുടെ ഇടയില്‍ നിന്ന് അവളെ രക്ഷിച്ചതിന്....
അവളുടെ ദാരുണമായ അവസ്ഥ പ്രചരിപ്പിച്ചു... ആഘോഷിച്ചു വരുമാനമുണ്ടാക്കുന്നവരുടെ ആളുകളുടെ ഇടയില്‍ നിന്നും രക്ഷിച്ചതിന്....
അവള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാകാതെ വെറുതെ ഇരിക്കുന്ന, എന്നെപ്പോലെയുള്ള  അനേകം പേരില്‍ നിന്നും രക്ഷിച്ചതിന്....

പെണ്‍കുട്ടി .. നിനക്ക് നല്‍കാന്‍ ഒരു തുള്ളി കണ്ണുനീര്‍ മാത്രം...
 

"ആത്മഹത്യ .. മാങ്ങത്തൊലി ..!!! "

കടന്നു പോകുന്ന ഓരോ വാഹനവും അവന്റെ നെഞ്ചിടിപ്പ് കൂട്ടുകയായിരുന്നു.... അടുത്തത് ..അടുത്തത് ..എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും ..കാലു മുന്നോട്ടു നീങ്ങുന്നില്ല.... ആത്മഹത്യ ചെയ്യാനും മിനിമം ധൈര്യം വേണമെന്ന് മനസിലാക്കുകയായിരുന്നു ആ നിമിഷങ്ങളില്‍ ...  തിരിച്ചു പോയാല്‍ കാത്തിരിക്കുന്ന സപ്പ്ളി പേപ്പറുകളുടെ ആധിക്യം... മാതാപിതാക്കളുടെ ശകാരം .... കൂട്ടുകാരുടെ ഉപദേശം.... എന്തായാലും തിരികെ പോകുന്നില്ല... അടുത്ത വണ്ടി ... തന്റെ അവസാനത്തെ വണ്ടി.... കുടിച്ച റമ്മിന്റെ ഹാങ്ങ് ഓവര്‍ ആണെന്ന് തോന്നുന്നു.... കണ്ണ് കാണുന്നില്ല....
ഒടുവില്‍ കാത്തിരുന്ന വണ്ടി വരുന്നത് കണ്ടു.... സിനിമയില്‍ ഒക്കെ കാണുന്ന പോലെ കണ്ണടച്ച് പിടിച്ചു... ഫ്ലാഷ്ബാക്ക് എന്തെങ്കിലും മനസ്സില്‍ വരുമെന്ന് കരുതി.... എവിടുന്നു!!!??? വെറും ഇരുട്ടു മാത്രം....!! അപ്പൊ അതും കള്ളത്തരം....! പിന്നെ ഒന്നും ആലോചിച്ചില്ല ... എടുത്തൊരു ചാട്ടം....

" എടാ... .......... !!! ചവാനാണേല്‍ സൈക്കിളിന്റെ മുന്നില്‍ ചാടാതെ പൊയ് വല്ല ട്രെയിനും തല വെയ്ക്കാടാ....!!! മനുഷ്യനെ മെനക്കെടുത്താന്‍ രാത്രി ഓരോന്ന് ഇറങ്ങിക്കോളും...ശവം..!!! "

ഞാന്‍ തെള്ളിയിട്ട സൈക്കിളുകാരന്‍ ഒറ്റ ശ്വാസത്തില്‍ എന്നെ പറഞ്ഞ തെറി കേട്ട് എന്റെ കിക്ക് മുഴുവന്‍ ഇറങ്ങി...
ഇരുട്ടില്‍ തപ്പിത്തടഞ്ഞു എഴുന്നേറ്റപ്പോ മനസ്സില്‍ ഒന്ന് മാത്രം ആയിരുന്നു...
"ആത്മഹത്യ .. മാങ്ങത്തൊലി ..!!! "

Wednesday, 26 December 2012

 ഞാന്‍ എഴുതിയ പാട്ട്...

എന്‍ കനവില്‍ വന്നവളെ....
എന്‍ കനവില്‍ വന്നവളെ ...
എന്‍ അനുരാഗ നിലാവായ് ...
എന്‍ അരുകില്‍ വന്നവളെ....
അരുകില്‍ നീ...
വന്ന നാള്‍ ..
ഹൃദയശലഭം മിഴി തുറന്നു...
എന്‍ കനവില്‍ ... (എന്‍)

അനുരാഗിണി നീ വരുമോ..
എന്‍ അരുകില്‍ ഒരുനാള്‍ ...?
എന്‍ ഹൃദയതാളം കേള്‍ക്കു ..
എന്‍ കനവിന്‍ നിനവായ്...(2)

നീ വരും...
നാളിനെ...
എന്‍ മനം..കാത്തിരിപ്പൂ....
എന്‍ കനവില്‍ ... (എന്‍ കനവില്‍ )

Saturday, 22 December 2012

പ്രതിഫലം

റീ ചാര്‍ജ് കാര്‍ഡുകള്‍ വാങ്ങിക്കുട്ടുമ്പോള്‍ ഞാന്‍ മനസ്സില്‍ സുക്ഷിക്കാതിരുന്ന കണക്കുകള്‍ , അവള്‍ എന്റെ പ്രണയത്തിന്റെ  കണക്കുകളായി കരുതി മനസ്സില്‍ സൂക്ഷിച്ചു....ഒടുവില്‍ എനിക്ക് നേരെ നീട്ടിയ കടലാസ് തുണ്ടുകള്‍ വാങ്ങി ഞാന്‍ തിരികെ നടക്കുമ്പോള്‍ എനിക്ക് പിറകില്‍ എന്റെ കണ്ണുനീരിന്റെ നനവറിഞ്ഞ പുല്‍ക്കൊടി ചോദിച്ചു .....
"വലിച്ചെറിഞ്ഞു കൂടെ ആ കടലാസുതുണ്ടുകള്‍ ...??? "
അവള്‍ മനസിലാക്കാതെ പോയ പ്രണയത്തിന്റെ പ്രതിഫലം പോക്കറ്റില്‍ തിരുകി ഞാന്‍ നടന്നകലുമ്പോഴും ആ പുല്‍ക്കൊടി മനസ്സില്‍ എന്നെ പുഛ്ചിക്കുന്നുണ്ടാവാം...

Wednesday, 19 December 2012

പോസ്റ്ററിലെ "പുക"

ഫിലിം പോസ്റ്ററില്‍ "പുകവലിച്ചതിനു" നടിക്കെതിരെ കേസ്!!!!
ഒരു സംശയം???
നമ്മുടെ നാട്ടില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് കുറ്റം ആണല്ലോ?
പോസ്റ്ററിലെ പുകവലി കണ്ടെത്തിയവരെന്തേ നമ്മുടെ പൊതുസ്ഥലങ്ങളിലെ പുകവലി കാണാതെ പോകുന്നത്???
നിയമം എല്ലാവര്‍ക്കും ഒരുപോലെ അല്ലേ ????
എന്തായാലും ഫിലിം പോസ്റ്ററിലെ "പുക" ശ്വസിച്ചു ആര്‍ക്കും കാന്‍സര്‍ വരാതിരിക്കാന്‍ ശ്രമിച്ചവര്‍ക്ക് അഭിനന്ദനം !!!!

Tuesday, 18 December 2012

കാത്തിരിപ്പ്

നിശബ്ദമായ ഈ വഴിയില്‍
ഏകനായ് നില്‍ക്കവേ,
അകലെ ആകാശക്കൊണില്‍
അവനും ഏകനായിരുന്നു.
കണ്മുന്നില്‍ ഉണ്ടെങ്കിലും,
കാണാമറയത്തെന്ന പോലെ.
കതോരം ഉണ്ടെങ്കിലും,
കേള്‍വിക്കപ്പുറമാണെന്ന പോലെ.
ഞങ്ങള്‍ ഇരുവരും,
മനസ്സില്‍ മായാവലയം തീര്‍ത്തു.
ഇന്ന് ഞാന്‍ ശപിക്കുന്നു
എന്നെ ... ആ നിമിഷത്തെ,
പ്രണയം മനസ്സില്‍ നിന്നും
ഹൃദയത്തെരേറി എന്റെ,
നാവിലെത്തിയ നിമിഷത്തെ.
ഹൃദയത്തില്‍ നിന്നും പ്രണയം,
തലച്ചോറിലെത്തിയ  ആ നിമിഷത്തെ.
പുസ്തകത്തിനുള്ളിലെ,
കടലാസുതുണ്ടുകളില്‍ നിറഞ്ഞ,
പ്രണയമെന്ന മൂന്നക്ഷരം,
മനസ്സിന്റെ വിഭ്രന്തിയെന്നു
തോന്നിയ നിമിഷത്തെ.
ശാപമോക്ഷവും തേടി ഞാന്‍,
ഈ വഴിയില്‍ ഏകനായി നില്‍ക്കവേ,
തിരിച്ചറിവിന്റെ പുസ്തകത്തില്‍,
നിന്റെ സ്നേഹം ഞാന്‍
കുത്തിക്കുറിക്കുന്നു സ്നേഹിതാ.
ഒപ്പം, കാത്തിരിക്കുന്നു ഞാന്‍
ഓരോ ഇരുണ്ട രാത്രികളെയും,
ഞാന്‍ തന്ന സ്നേഹസമ്മാനം
ഓര്‍മ്മപ്പെടുത്തുവാന്‍ നീ,
അകലെ ആകാശക്കൊണില്‍
താരകമായി ഉദിക്കുന്നത് കാണുവാന്‍.

Saturday, 15 December 2012

സ്നേഹപൂര്‍വ്വം സച്ചിന്....

എനിക്ക് ദേഷ്യം വരുന്നു..... എന്താ എല്ലാവരും ഇങ്ങനെ....???
കുറച്ചു ദിവസമായി എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ...
" സച്ചിന്‍ വിരമിക്കണം!!! "
ഒന്നു ചോദിച്ചോട്ടെ????
അത് പറയാന്‍ നീയും ഞാനും ആരാണ്??? 
സച്ചിന്‍ ഗ്രൗണ്ടിലും പുറത്തും എന്നും മാന്യതയുടെ പര്യായമായിരുന്നു....അല്ല ..ഇന്നും ആണ്.... സച്ചിന്റെ അത്രയും കഴിവുള്ളതും ക്രിക്കറ്റ് എന്താണെന്നു അനുഭവിച്ചു അറിഞ്ഞതുമായ ഒരു കളിക്കാരനും ഈ ലോകത്ത് ഉണ്ടായിട്ടില്ല.... ഉണ്ടാവുകയും ഇല്ല... 23 വര്‍ഷം ക്രിക്കറ്റിനു വേണ്ടി സ്വകാര്യ-ജീവിതം പോലും നഷ്ടപ്പെടുത്തിയ വ്യക്തിയാണ് സച്ചിന്‍..
ഫോം ഔട്ട്‌ ആകുമ്പോള്‍ എടുത്തു പുറത്തു കളയാനുള്ള കളിക്കാരനല്ല സച്ചിന്‍... അതിനു അധികാരമുള്ള ഒരുത്തനും ഇല്ല ഈ ലോകത്ത്....
സച്ചിന്‍ പറഞ്ഞിട്ടുണ്ട് ... "എന്ന് വരെ ഞാന്‍ എന്റെ കളിയെ ആസ്വദിക്കുന്നുവോ , അന്ന് വരെ ഞാന്‍ കളി തുടരും ". അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുക ... സച്ചിന് അറിയാം എപ്പോള്‍ എന്ത് ചെയ്യണം എന്ന്....ആ തീരുമാനം സച്ചിന്റെ മാത്രം അവകാശമാണ് ... അദ്ദേഹം തീരുമാനിക്കട്ടെ.... സച്ചിനെ ക്രിക്കറ്റ്‌ എന്താന്ന് പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല...
എന്തെന്നാല്‍ ...
"ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ , അതിന്റെ ദൈവം സച്ചിന്‍ മാത്രമാണ്"

പിന്നെ, കഴിഞ്ഞ 3 വര്‍ഷത്തെ കണക്കുകള്‍ , അതായത് സച്ചിന്‍ കളിച്ച 25 ടെസ്റ്റില്‍ ടിം ഇന്ത്യ ആകെ  സ്കോര്‍  ചെയ്തത് 13354 റണ്‍സ് ആണ്. അതില്‍ 1811 റണ്‍സ് സച്ചിന്റെ വകയും, ഏകദേശം 13%+. ടിം തോല്‍ക്കുന്നത് ഒരാളുടെ കഴിവുകേട് കൊണ്ടല്ല. ക്രിക്കറ്റ്, ടിം ഗെയിം ആണെന്ന് വിളിച്ചു കൂവന്നവര്‍ വരെ ഒരു പരമ്പര ടിം ദയനിയമായി തോറ്റാല്‍ ഒരാളുടെ തലയില്‍ ആ ഭാരം വെയ്ക്കാന്‍ ശ്രമിക്കുന്നു. അത് എവിടുത്തെ ന്യായം?. സച്ചിന്‍ മാച്ച് വിന്നര്‍ അല്ലെന്നു പറയുന്നവര്‍  ഒന്നോര്‍ക്കുകന്നത് നല്ലത്, സച്ചിന്‍ കളിച്ച പല കളികളിലും ഇന്ത്യ തോല്‍വി അറിഞ്ഞത് ആ കളിയില്‍ സച്ചിന്‍ മാത്രമേ കളിച്ചു എന്നുള്ളത് കൊണ്ടാണ്. പല തവണ മാച്ചുകളില്‍ ടിം കൈവിട്ട കളിക്കാരന്‍ ആയിരുന്നു സച്ചിന്‍. അപ്പോളുള്ള ആരോപണങ്ങള്‍ക്ക്  ഒരു വാക്ക് പോലും മറുപടി പറയാതെ ബാറ്റ് കൊണ്ട് മാത്രം മറുപടി പറഞ്ഞിട്ടുള്ള കളിക്കാരന്‍.

ദ്രാവിഡ്‌, ലക്ഷ്മണ്‍, പോണ്ടിംഗ്... ഈ കളിക്കാരുടെ പ്രതിഭയെ ഞാന്‍ ബഹുമാനിക്കുന്നു. ഇവര്‍ 3 പേരും വിടവാങ്ങിയത് കൊണ്ട് സച്ചിനും അവരുടെ പാത പിന്തുടരണമെന്ന് പറയുന്നത് ശരിയാണോ?. ഇപ്പോള്‍ ലക്ഷ്മണും ദ്രാവിഡും വിരമിക്കേണ്ടിയിരുന്നില്ല എന്ന് പറയാത്തവരില്ല നമ്മുടെ നാട്ടില്‍ !. അപ്പോള്‍ സച്ചിന്‍ കൂടി പോയാല്‍ ?? എന്റെ അഭിപ്രായത്തില്‍ വിട വാങ്ങല്‍ തീരുമാനം ഒരു കളിക്കാരന്റെ അധികാരമാണ്.
"സച്ചിന്‍, ഉചിത സമയമായെന്ന് തോന്നുമ്പോള്‍ ..താങ്കള്‍ തന്നെ തീരുമാനിക്കുക... ആരും എന്തും പറഞ്ഞുകൊള്ളട്ടെ"

സച്ചിന്‍ .... വിരലിലെണ്ണാന്‍ പോലും ഇല്ലാത്ത വിവരദോഷികളുടെ ഇടയില്‍ അങ്ങയെ സ്നേഹിക്കുന്ന, ആരാധിക്കുന്ന കോടാന-കോടി  ആരാധകര്‍ ഇപ്പോഴും അങ്ങേക്കൊപ്പം ഉണ്ട്...
So go on...
Break the rules...
And always remain as our dear dearest " Sachin Tendulker "
Love you...