Saturday, 15 December 2012

സ്നേഹപൂര്‍വ്വം സച്ചിന്....

എനിക്ക് ദേഷ്യം വരുന്നു..... എന്താ എല്ലാവരും ഇങ്ങനെ....???
കുറച്ചു ദിവസമായി എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ...
" സച്ചിന്‍ വിരമിക്കണം!!! "
ഒന്നു ചോദിച്ചോട്ടെ????
അത് പറയാന്‍ നീയും ഞാനും ആരാണ്??? 
സച്ചിന്‍ ഗ്രൗണ്ടിലും പുറത്തും എന്നും മാന്യതയുടെ പര്യായമായിരുന്നു....അല്ല ..ഇന്നും ആണ്.... സച്ചിന്റെ അത്രയും കഴിവുള്ളതും ക്രിക്കറ്റ് എന്താണെന്നു അനുഭവിച്ചു അറിഞ്ഞതുമായ ഒരു കളിക്കാരനും ഈ ലോകത്ത് ഉണ്ടായിട്ടില്ല.... ഉണ്ടാവുകയും ഇല്ല... 23 വര്‍ഷം ക്രിക്കറ്റിനു വേണ്ടി സ്വകാര്യ-ജീവിതം പോലും നഷ്ടപ്പെടുത്തിയ വ്യക്തിയാണ് സച്ചിന്‍..
ഫോം ഔട്ട്‌ ആകുമ്പോള്‍ എടുത്തു പുറത്തു കളയാനുള്ള കളിക്കാരനല്ല സച്ചിന്‍... അതിനു അധികാരമുള്ള ഒരുത്തനും ഇല്ല ഈ ലോകത്ത്....
സച്ചിന്‍ പറഞ്ഞിട്ടുണ്ട് ... "എന്ന് വരെ ഞാന്‍ എന്റെ കളിയെ ആസ്വദിക്കുന്നുവോ , അന്ന് വരെ ഞാന്‍ കളി തുടരും ". അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുക ... സച്ചിന് അറിയാം എപ്പോള്‍ എന്ത് ചെയ്യണം എന്ന്....ആ തീരുമാനം സച്ചിന്റെ മാത്രം അവകാശമാണ് ... അദ്ദേഹം തീരുമാനിക്കട്ടെ.... സച്ചിനെ ക്രിക്കറ്റ്‌ എന്താന്ന് പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല...
എന്തെന്നാല്‍ ...
"ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ , അതിന്റെ ദൈവം സച്ചിന്‍ മാത്രമാണ്"

പിന്നെ, കഴിഞ്ഞ 3 വര്‍ഷത്തെ കണക്കുകള്‍ , അതായത് സച്ചിന്‍ കളിച്ച 25 ടെസ്റ്റില്‍ ടിം ഇന്ത്യ ആകെ  സ്കോര്‍  ചെയ്തത് 13354 റണ്‍സ് ആണ്. അതില്‍ 1811 റണ്‍സ് സച്ചിന്റെ വകയും, ഏകദേശം 13%+. ടിം തോല്‍ക്കുന്നത് ഒരാളുടെ കഴിവുകേട് കൊണ്ടല്ല. ക്രിക്കറ്റ്, ടിം ഗെയിം ആണെന്ന് വിളിച്ചു കൂവന്നവര്‍ വരെ ഒരു പരമ്പര ടിം ദയനിയമായി തോറ്റാല്‍ ഒരാളുടെ തലയില്‍ ആ ഭാരം വെയ്ക്കാന്‍ ശ്രമിക്കുന്നു. അത് എവിടുത്തെ ന്യായം?. സച്ചിന്‍ മാച്ച് വിന്നര്‍ അല്ലെന്നു പറയുന്നവര്‍  ഒന്നോര്‍ക്കുകന്നത് നല്ലത്, സച്ചിന്‍ കളിച്ച പല കളികളിലും ഇന്ത്യ തോല്‍വി അറിഞ്ഞത് ആ കളിയില്‍ സച്ചിന്‍ മാത്രമേ കളിച്ചു എന്നുള്ളത് കൊണ്ടാണ്. പല തവണ മാച്ചുകളില്‍ ടിം കൈവിട്ട കളിക്കാരന്‍ ആയിരുന്നു സച്ചിന്‍. അപ്പോളുള്ള ആരോപണങ്ങള്‍ക്ക്  ഒരു വാക്ക് പോലും മറുപടി പറയാതെ ബാറ്റ് കൊണ്ട് മാത്രം മറുപടി പറഞ്ഞിട്ടുള്ള കളിക്കാരന്‍.

ദ്രാവിഡ്‌, ലക്ഷ്മണ്‍, പോണ്ടിംഗ്... ഈ കളിക്കാരുടെ പ്രതിഭയെ ഞാന്‍ ബഹുമാനിക്കുന്നു. ഇവര്‍ 3 പേരും വിടവാങ്ങിയത് കൊണ്ട് സച്ചിനും അവരുടെ പാത പിന്തുടരണമെന്ന് പറയുന്നത് ശരിയാണോ?. ഇപ്പോള്‍ ലക്ഷ്മണും ദ്രാവിഡും വിരമിക്കേണ്ടിയിരുന്നില്ല എന്ന് പറയാത്തവരില്ല നമ്മുടെ നാട്ടില്‍ !. അപ്പോള്‍ സച്ചിന്‍ കൂടി പോയാല്‍ ?? എന്റെ അഭിപ്രായത്തില്‍ വിട വാങ്ങല്‍ തീരുമാനം ഒരു കളിക്കാരന്റെ അധികാരമാണ്.
"സച്ചിന്‍, ഉചിത സമയമായെന്ന് തോന്നുമ്പോള്‍ ..താങ്കള്‍ തന്നെ തീരുമാനിക്കുക... ആരും എന്തും പറഞ്ഞുകൊള്ളട്ടെ"

സച്ചിന്‍ .... വിരലിലെണ്ണാന്‍ പോലും ഇല്ലാത്ത വിവരദോഷികളുടെ ഇടയില്‍ അങ്ങയെ സ്നേഹിക്കുന്ന, ആരാധിക്കുന്ന കോടാന-കോടി  ആരാധകര്‍ ഇപ്പോഴും അങ്ങേക്കൊപ്പം ഉണ്ട്...
So go on...
Break the rules...
And always remain as our dear dearest " Sachin Tendulker "
Love you...

No comments: