സൗഹൃദം... ഇന്ന് എവിടെയെത്തി നില്‍ക്കുന്നു...? നമുക്കുള്ളിലുള്ള നമ്മെ സ്നേഹിക്കുന്ന ഒരു വ്യക്തിയെ നാം സുഹൃത്തായി കാണാന്‍ ആഗ്രഹിക്കുന്നു.. നമ്മുടെ വൈകാരികമായ എല്ലാം പങ്കു വെയ്ക്കുവാന്‍... നമ്മുടെ വിഷമ അവസ്ഥയിലും സന്തോഷത്തിലും നമുക്കൊപ്പം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു... സിനിമകളിലും കഥകളിലും ചുരുക്കം ചില ജീവിതങ്ങളിലുമായി സൗഹൃദം ഒതുങ്ങിക്കൂടുകയാണ്.... പരിഭവം ഇല്ലാതെ ..
വ്യവസ്ഥകള്‍ ... നിര്‍ബന്ധങ്ങള്‍ ... ആഗ്രഹങ്ങള്‍ .... ആവശ്യങ്ങള്‍ ... ഇതിനൊക്കെ ഇടയില്‍ സൗഹൃദം ??? അങ്ങനെ പറയാമോ ... അറിയില്ല... ഇവിടെ ഒരാള്‍ക്ക് മറ്റൊരാള്‍ സൗഹൃദത്തിന്റെ പേരില്‍ ചവിട്ടു പടി മാത്രമാണ്.... എല്ലാവരെയുമല്ല പറഞ്ഞത്... പക്ഷെ യഥാര്‍ത്ഥ്യം ... സ്വന്തം വ്യവസ്ഥകള്‍ക്ക് ... ആഗ്രഹങ്ങള്‍ക്ക്... നിര്‍ബന്ധങ്ങള്‍ക്ക്... ആവശ്യങ്ങള്‍ക്ക് വണങ്ങാത്ത ഒരുവനെ സൗഹൃദ പട്ടികയില്‍ നിന്നും വെട്ടിമാറ്റാന്‍ ഇന്ന് ഒരാള്‍ അധികമൊന്നും ആലോചിക്കാറില്ല... ഈ ആധുനിക ലോകത്ത് ഇന്ന് option-നുകള്‍ ധാരാളമാണ്...ഒരാള്‍ പോയാല്‍ മറ്റു നൂറു പേര്‍... അത്രേയുള്ളൂ....
ആപത്തില്‍ സഹായിക്കാന്‍ നില്‍ക്കാന്‍ ശ്രമിക്കാതെ, സുഹൃത്തിനെ ഉപേക്ഷിച്ചു സ്വയം ആപത്തില്‍ നിന്നുമോഴിഞ്ഞുമാരി ഫേസ്ബുക്കിലും ട്വിറ്ററിലും ഓര്‍ക്കുട്ടിലും സൗഹൃദം അന്വേഷിക്കുന്ന തലമുറ വിദൂരമല്ല... ഒരു പക്ഷെ ഞാനും ആ തലമുറയിലെ അംഗമാകാം ...സുഹൃത്തിന്റെ ഗുണങ്ങളെ മാത്രം സ്നേഹിക്കുന്നതില്‍ അര്‍ത്ഥമില്ല.. പൂര്‍ണ്ണമായി നിങ്ങളുടെ സുഹൃത്തിനെ സ്നേഹിക്കുകയാണ് വേണ്ടത്... പണ്ട് പഠിച്ചതില്‍ ഒരു കഥ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും.. ഒരു ഗുണപാഠം പറഞ്ഞു അവസാനിപ്പിക്കുന്ന കഥ ... " ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്". ഇപ്പോഴും എപ്പോഴും ഓര്‍ക്കുക... നിങ്ങളെ ഒരാള്‍ സുഹൃത്തായി കാണുന്നുവെങ്കില്‍ അവനു/അവള്‍ക്കു നിങ്ങള്‍ പ്രിയപ്പെട്ടവരാകും എന്ന്....അഥവാ അങ്ങനെ അല്ലെങ്കിലും വിഷമിക്കാതെ അവരെ കൈവിടാതിരിക്കുക.... എന്നെങ്കിലും ഒരിക്കല്‍ അവര്‍ നിങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസിലാക്കും...
കുറിപ്പ്: മാപ്പ് പറഞ്ഞു അരികില്‍ വരുന്ന കൂട്ടുകാരനെ/ കൂട്ടുകാരിയെ ബന്ധങ്ങളുടെ ആഴവും സൗഹൃദത്തിന്റെ ദിവസങ്ങളുടെ കണക്കു പറഞ്ഞും Specially, " നിനക്കെന്നെ എത്രനാളായി അറിയാം ?" എന്നുള്ള ചോദ്യം ചോദിച്ചും ആട്ടിപ്പയിക്കരുത്... because, അത് നിങ്ങളെക്കാള്‍ അവര്‍ മനസിലാക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ നിങ്ങളെ തേടി വരുന്നത്.... So, dont break their heart...