Tuesday, 18 December 2012

കാത്തിരിപ്പ്

നിശബ്ദമായ ഈ വഴിയില്‍
ഏകനായ് നില്‍ക്കവേ,
അകലെ ആകാശക്കൊണില്‍
അവനും ഏകനായിരുന്നു.
കണ്മുന്നില്‍ ഉണ്ടെങ്കിലും,
കാണാമറയത്തെന്ന പോലെ.
കതോരം ഉണ്ടെങ്കിലും,
കേള്‍വിക്കപ്പുറമാണെന്ന പോലെ.
ഞങ്ങള്‍ ഇരുവരും,
മനസ്സില്‍ മായാവലയം തീര്‍ത്തു.
ഇന്ന് ഞാന്‍ ശപിക്കുന്നു
എന്നെ ... ആ നിമിഷത്തെ,
പ്രണയം മനസ്സില്‍ നിന്നും
ഹൃദയത്തെരേറി എന്റെ,
നാവിലെത്തിയ നിമിഷത്തെ.
ഹൃദയത്തില്‍ നിന്നും പ്രണയം,
തലച്ചോറിലെത്തിയ  ആ നിമിഷത്തെ.
പുസ്തകത്തിനുള്ളിലെ,
കടലാസുതുണ്ടുകളില്‍ നിറഞ്ഞ,
പ്രണയമെന്ന മൂന്നക്ഷരം,
മനസ്സിന്റെ വിഭ്രന്തിയെന്നു
തോന്നിയ നിമിഷത്തെ.
ശാപമോക്ഷവും തേടി ഞാന്‍,
ഈ വഴിയില്‍ ഏകനായി നില്‍ക്കവേ,
തിരിച്ചറിവിന്റെ പുസ്തകത്തില്‍,
നിന്റെ സ്നേഹം ഞാന്‍
കുത്തിക്കുറിക്കുന്നു സ്നേഹിതാ.
ഒപ്പം, കാത്തിരിക്കുന്നു ഞാന്‍
ഓരോ ഇരുണ്ട രാത്രികളെയും,
ഞാന്‍ തന്ന സ്നേഹസമ്മാനം
ഓര്‍മ്മപ്പെടുത്തുവാന്‍ നീ,
അകലെ ആകാശക്കൊണില്‍
താരകമായി ഉദിക്കുന്നത് കാണുവാന്‍.

No comments: